ബസ് യാത്രയ്ക്കിടെ സ്ത്രീയെ അപമാനിച്ചു ; ജാമ്യത്തിലിറങ്ങി ക്രിമിനൽ പ്രവർത്തനവും ഗുണ്ടായിസവും : ജാമ്യം റദ്ദാക്കി ജയിലിലടച്ചു 

കോട്ടയം : ബസ് യാത്രയ്ക്കിടെ സ്ത്രീയെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങി ക്രിമിനൽ പ്രവർത്തനവും ഗുണ്ടായിസവും നടത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. 

Advertisements

ഉറപ്പാന്‍കുഴി ഭാഗം, പുതുപറന്പില്‍ വീട്ടിൽ രാജേഷ്‌ മകൻ സൂര്യന്‍ എന്ന് വിളിക്കുന്ന  ശരത് പി രാജ് (22) എന്നയാളെയാണ്  ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ കോട്ടയം തെങ്ങണ  ഭാഗത്ത് വെച്ച് ബസ് യാത്രക്കിടെ സ്ത്രിയെ അപമാനിക്കാൻ  ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയു മായിരുന്നു. പിന്നെ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം  വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരിധിയിൽ  സുഹൃത്തുക്കളുമായി വാടക ഗുണ്ട പ്രവർത്തിയിൽ ഏർപ്പെട്ട കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ അവർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.