പട്ടികജാതി നയം പ്രഖ്യാപിക്കണം:    ബി.വി.എസ്.

കോട്ടയം : പട്ടികജാതി പട്ടികവർഗ്ഗ നയം പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ഭാരതീയവേലൻ സൊസൈറ്റി (ബി. വി എസ് ) സുവർണ്ണ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.മൂന്നു ദിവസം നീണ്ടുനിന്ന ബി.വി.എസ്. സുവർണ്ണ ജൂബിലി സമ്മേളനം സമാപിച്ചു രാവിലെ എസ്.പി.സി.എസ്. ഹാളിൽ നടന്ന സുഹൃദ് സമ്മേളനം കരകൗശല വികസന കോർപ്പ റേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ദലിത് ആക്ടിവിസ്റ്റ് സണ്ണി കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ .പി. വിജയൻ (കേരള വേലൻ സമാജം), സജി തായമംഗലം (കേരള വേലൻ മഹാസഭ ) അജിത് കുമാർ സി.കെ. ബിജു മോൻ കെ.എസ് , കെ.പി ദിവാകരൻ, എൻ.എസ്. കുഞ്ഞുമോൻ , വിജയ് ബാലകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് നടന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു പ്രശസ്ത നർത്തകൻ ഡോ: ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യതിഥിയായിരുന്നു. പ്രസിഡൻ്  രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എസ്. ശശീന്ദ്രൻ വാർഷിക കണക്കും ശിവ പ്രകാശ് എം.ആർ ദേവസ്വം റിപ്പോർട്ടും, ദേവസ്വം ട്രഷറർ സി.സുരേഷ് ദേവസ്വം കണക്കും അവതരിപ്പിച്ചു.

Advertisements

രവികുമാർ റ്റി എസ്, പി.സുഭാഷ് , എ വി മനോജ്‌,  അനിത രാജു,, പി.വി. പ്രസന്നൻ, ആർ. വിക്രമൻ, ബിനു കെ.ജെ, കെ.എസ് ഗ്രഹൺ കുമാർ , ബിനു കെ.ജെ,.കെ.ആർ. ഗോപി, രാജേന്ദ്ര ബാബു. കെ.വി.,തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് കലാസന്ധ്യ ഡോ. ആർ. എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.