കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി (ബി. വി. എസ് ) സുവർണ്ണ ജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും കുര്യൻ ഉതുപ്പ് റോഡിൽ എത്തിച്ചേർന്ന ദിപ ശിഖ,പതാക , ഛായാചിത്ര,കൊടിമര , കപ്പി – കയർ ജാഥകൾ കോട്ടയം പട്ടണത്തിലൂടെ ചുറ്റി സമ്മേളന നഗരിയായ മാമ്മൻ മാപ്പിള ഹാളിൽ എത്തിച്ചേർന്നു. തുടർന്ന് ബി വി എസ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തി, സുവർണ്ണ ജൂബിലി സ്മാരക മന്ദിരം കോട്ടയം വടവാതൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, സി എസ് ശശീന്ദ്രൻ, എ വി മനോജ്, ബിജുമോൻ കെ എസ്, കെ പി ദിവാകരൻ, വിജയ് ബാലകൃഷ്ണൻ, ടി എസ് രവികുമാർ, സി കെ അജിത് കുമാർ, എം ആർ ശിവപ്രകാശ്, അനിത രാജു, പി സുഭാഷ്, ജില്ലാ പ്രസിഡണ്ട് പി വി പ്രസന്നൻ, ടി പി ഗോവിന്ദൻ, പി ആർ ശിവരാജൻ, നിഷ സജികുമാർ, ബിനു കെ ജെ എന്നിവർ പ്രസംഗിച്ചു.
സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9 മണിക്ക് മാമൻ മാപ്പിള ഹാളിൽ സംസ്ഥാന മഹിളാ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും, ഫ്രാൻസിസ് ജോർജ് എംപി, കെ വി ബിന്ദു, റോസക്കുട്ടി ടീച്ചർ, രണ്ടുമണിക്ക് സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുക്കും, നാലുമണിക് മാമൻ മാപ്പിള ഹാളിൽ സുവർണ്ണ ജൂബിലി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും മന്ത്രി കൃഷ്ണൻകുട്ടി സ്മരണിക പ്രകാശനം ചെയ്യും, ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉന്നത മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.