വോട്ടിംഗ് യന്ത്രത്തിൽ പോൾ ചെയ്ത 1,28,535 വോട്ടും ,80 വയസ് കഴിഞ്ഞവരുടെ വീട്ടിൽ എത്തി രേഖപ്പെടുത്തിയ വോട്ടും, ഭിന്നശേഷിക്കാരുടെ വോട്ടും ചേർന്ന് പോസ്റ്റർ ബാലറ്റ് വഴി രേഖപ്പെടുത്തിയ 2491 വോട്ടും , സർക്കാർ ജീവനക്കാർ ചെയ്ത 138 കൂടി പരിഗണിക്കുമ്പോഴാണ് ഈ കണക്ക്.
acv news
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ട് ശതമാനം പഞ്ചായത്ത് തലത്തിൽ
അയർകുന്നം – 71.39%
അകലകുന്നം – 71.88%
കൂരോപ്പട – 74.17%
മണർകാട് – 73.2%
പാമ്പാടി – 73.16 %
പുതുപള്ളി – 73.38%
മീനടം – 76.53%
വാകത്താനം – 71.4%
ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള പാമ്പാടി പഞ്ചായത്തിലെ 28103 വോട്ടർമാരിൽ 20,557 പേർ വോട്ട് രേഖപ്പെടുത്തി. (80 കഴിഞ്ഞവരുടെയും , ഭിന്നശേഷിക്കാരുടെയും വോട്ടുകൾക്ക് പുറമേയാണിത്)
ഏറ്റവും കുറവ് വോട്ടർമാരുള്ള മീനടം പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് – 76.53% . ഇവിടെ ആകെയുള്ള 10,592 വോട്ടർമാരിൽ 8,106 പേർ സമ്മതിദാനം രേഖപ്പെടുത്തി.
പുതുപള്ളി പഞ്ചായത്തിലെ 132-ാം ബൂത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് – 82.19 %
കൂരോപ്പട പഞ്ചായത്തിലെ 49ാം നമ്പർ ബൂത്തിലാണ് പോളിംഗ് ഏറ്റവും കുറവ് -63.04%
വോട്ടെണ്ണൽ നാളെ രാവിലെ 8 മണി മുതൽ കോട്ടയം ബസേലിയസ് കോളജ് ഹാളിൽ നടക്കും.