മന്ത്രിസഭാ പുനസംഘടന; ആരോഗ്യമന്ത്രി സ്ഥാനത്ത് അഴിച്ചുപണി; കടന്നപ്പള്ളി രാമചന്ദ്രനും, ഗണേഷ്കുമാറും മന്ത്രിസഭയിലേക്കെന്ന് സൂചന ; സ്പീക്കർ സ്ഥാനത്തും മാറ്റം?

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് കളം ഒരുങ്ങുന്നു. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്ന ധാരണ നേരത്തേയുള്ളതിനാൽ അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.

ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബിഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎമ്മിന്‍റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്. എ. കെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. നിലവിലെ സർക്കാരിന്റെ ഭരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലവും ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിൽ എത്തി.

Hot Topics

Related Articles