നി‍ർധനരായ കാൻസർ രോഗികൾക്ക് പ്രതീക്ഷയേകാൻ സിന്ദഗി; അസ്ഥി അർബുദ രോഗികൾക്കായി പ്രത്യേക ചികിത്സ സഹായ പദ്ധതിയുമായി ആസ്റ്റർ ആശുപത്രികൾ

അർഹരായ രോഗികൾക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റർ മിംസിലും കുറഞ്ഞ ചിലവിൽ വിദഗ്ധ ചികിത്സ ലഭിക്കും

Advertisements

കണ്ണൂർ, 26 ജൂലൈ 2023: അസ്ഥികളിലെ കാൻസർ (സർക്കോമ) ബാധിച്ച നിർധന രോഗികൾക്ക് ചികിത്സ സഹായവുമായി ആസ്റ്റ‍ർ ആശുപത്രികൾ. സർക്കോമ ബാധിതർക്ക് പ്രതീക്ഷ നൽകുന്ന സിന്ദഗി ചികിത്സ പദ്ധതിക്ക് തുടക്കമായി. കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പദ്ധതി അവതരിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗ നിർണയം കഴിഞ്ഞാൽ നൂതന ചികിത്സ ഉറപ്പാക്കുന്നതിന് പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അസ്ഥികളെ ബാധിക്കുന്ന കാൻസർ ചികിത്സയിൽ വിദഗ്ധനായ ഡോ. സുബിൻ സുഗതിന്റെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്ദഗി നടപ്പാക്കുന്നത്. മികച്ച ചികിത്സയും രോഗീ പരിചണവും കൊണ്ട് ശ്രദ്ധേയരായ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റർ മിംസിലുമാണ് ചികിത്സ നൽകുന്നത്.

എ.എം ആരിഫ് എം.പി, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേഷ്കുമാർ അടക്കമുള്ള ജനപ്രതിനിധികളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റ‍ർ വോളന്റിയേഴ്‌സ് എന്നിവയും ഉദ്യമവുമായി സഹകരിക്കുണ്ട്. ചികിത്സ സഹായം ലഭിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെയുളള സഹായവും ലഭ്യമാക്കും.

കുട്ടികളിലേയും മുതിർന്നവരിലേയും അസ്ഥിമുഴകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനായ ഡോ. സുബിൻ നട്ടെല്ലിലെയും മറ്റ് അസ്ഥികളിലെയും മെറ്റാസ്റ്റാറ്റിക് മുറിവുകൾക്കുള്ള ശസ്ത്രക്രിയ ചികിത്സയിലും നിപുണനാണ്. എല്ലുകളെ ബാധിക്കുന്ന കാൻസർ രോഗങ്ങൾ കൃത്യമായ രോഗനിർണയത്തിലൂടെ നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് ഡോ. സുബിൻ സുഗത് പറഞ്ഞു. സർക്കോമ പോലുള്ള രോഗങ്ങളുടെ താരതമ്യേന ഉയർന്ന ചിലവ് മൂലം നി‍ർധന രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് സിന്ദഗി പദ്ധതി ആവിഷ്കരിച്ചതെന്ന് ആസ്റ്റ‍ർ ഇന്ത്യ വൈസ് പ്രസിഡന്റ്‌ ഫ‍ർഹാൻ യാസീനും വ്യക്തമാക്കി.

സിന്ദഗി പദ്ധതിയുടെ സഹായം ആവശ്യമുള്ളവർക്ക് 89291 90644, 81119 98098 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.