കോട്ടയം : അന്ത്യയാത്രയ്ക്കായി കാനം എത്തുന്നു. സ്വീകരിക്കാൻ കോട്ടയം ജില്ല ഒരുങ്ങുന്നു. ഡിസംബർ ഒൻപതിന് ഉച്ചയ്ക്ക് 2.30 ന് മണ്ണന്തലയിൽ നിന്നും യാത്ര ആരംഭിക്കും. വിവിധ പോയിന്റുകളിൽ പാർട്ടി പ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. 2.45 ന് വട്ടപ്പാറ , 3 ന് കന്യാകുളങ്ങര , വെമ്പായം , വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ , നിലമേൽ , ചടയമംഗലം, ആയൂർ, കൊട്ടാരക്കര , അടൂർ , പന്തളം , ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി , കുറിച്ചി, ചിങ്ങവനം , നാട്ടകം എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 9 മണിയോടുകൂടി സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ദേഹം എത്തിക്കും. രാത്രി 11 മണിയോടുകൂടി കാനത്തെ വീട്ടിൽ എത്തിക്കുന്നതിനാണ് ഇപ്പോൾ പദ്ധതി.