കൊച്ചി : പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ കര്‍ശനമായി തടയാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് പൊലീസിനും കോര്‍പറേഷനും മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്കി. കൊച്ചി കോര്‍പറേഷനിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ മാലിന്യം സൃഷ്ടിക്കുന്ന ഫ്ലാറ്റുകള്‍, കല്യാണമണ്ഡപങ്ങള്‍, ലോഡ്ജുകള്‍, ബേക്കറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ കോര്പറേഷന് എന്‍ഫോഴ്സ്മെന്റ് സ്കോഡുകള്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തണം. മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കണം. എന്‍ഫോഴ്സ്മെന്റ് നടപടികളുടെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോര്പറേഷന് സെക്രട്ടറി നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച്, കുറ്റം ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. ഹരിതകര്‍മസേനയുമായി സഹകരിക്കാത്തവര്‍ക്ക് ജൂണ്‍ ഒന്നിനകം കോര്പറേഷന് നോട്ടീസ് നല്‍കും. യൂസര്‍ ഫീസ് നല്‍കാത്തവരില്‍നിന്ന് പിഴസഹിതം ഫീസ് ഈടാക്കാനും മന്ത്രി നിര്‍ദേശിച്ചു. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി.