മധുര പലഹാരങ്ങൾ ഇല്ലാതെ എന്തു ആഘോഷം അല്ലേ ? ഇവ മുഖക്കുരുവിനെ വരുത്തുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദീപാവലി ആഘോഷത്തിനിടെ എത്ര മധുര പലഹാരം കഴിച്ചു? മധുര പലഹാരങ്ങൾ ഇല്ലാതെ എന്തു ആഘോഷമല്ലേ… എന്നാൽ ഇതിൻറെ ഫലമായി മുഖക്കുരു അടക്കമുള്ള ചർമ്മ പ്രശ്നങ്ങൾ ചിലരെ എങ്കിലും ബാധിച്ചേക്കാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്.

Advertisements

ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങൾ അതായത് നല്ല ഒന്നാന്തരം മധുര പലഹാരങ്ങൾ, പഞ്ചസാരയുടെ അമിത ഉപയോഗം എന്നിവ മുഖക്കുരുവിന് കാരണമായേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ പഞ്ചസാര, മധുര പലഹാരങ്ങൾ, ജ്യൂസുകൾ എന്നിവ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

1) മുഖക്കുരുവിൻറെ പ്രധാന ശത്രുവാണ് വെള്ളം. അതിനാൽ വെള്ളം ധാരാളം കുടിക്കുക. അത് ചർമ്മത്തിൻറെയും ശരീരത്തിൻറെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

2) പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ദഹനം എളുപ്പമാകുന്നതോടൊപ്പം മുഖക്കുരു അടക്കമുള്ള ചർമ്മപ്രശ്നങ്ങളെ തടയാൻ സഹായിക്കും.

3) മുഖക്കുരു അകറ്റാൻ, കൂടാതിരിക്കാൻ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇവയിൽ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വർധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയർത്തുകയും ചെയ്യുന്നു. അതിനാൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിൻറെ ആരോഗ്യത്തിനും നല്ലത്.

4) പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാൻ സഹായകമാണ്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല, ഇവ ചർമ്മത്തിനും ദോഷകരമാണ്. ചർമ്മത്തിലെ എണ്ണമയം വർധിപ്പിക്കുന്ന ചില ഘടകങ്ങൾ പാലുൽപ്പന്നങ്ങളിൽ വളരെ കൂടുതലാണ്.

5) കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തെയും ബാധിക്കും. അതിനാൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ നിന്ന് പരമാവധി ഒഴിവാക്കാം.

6) പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്താം. ഇവ ചർമ്മത്തിൻറെ മാത്രമല്ല, ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.