കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രതിഷേധ ധർണ്ണ നടത്തി

കോട്ടയം : അശാസ്ത്രീയമായ എംപ്ളോയീ ഫീഡ് ബാക്ക് സിസ്റ്റം പിൻവലിക്കുക, ബൈപ്പാർട്ടിയേറ്റ് ചട്ടങ്ങൾ ലംഘിച്ച് ജീവനക്കാർക്ക് ടാർഗറ്റ് ഏർപ്പെടുത്തുന്ന നയം പിൻവലിക്കുക, ഇടപാടുകാരെ പിഴിയുന്ന അനിയന്ത്രിതമായ സർവ്വീസ് ചാർജ്ജുകൾ പിൻവലിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയത്ത്, കനറാ ബാങ്ക് കോട്ടയം റീജണൽ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.

Advertisements

ധർണ്ണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ കുമാർ കെ.ജി, എ.കെ. ബി. ആർ. എഫ് ജില്ലാ സെക്രട്ടറി ആർ. എ.എൻ. റെഡ്യാർ , ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, എന്നിവർ അഭിവാദ്യം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് രമ്യാ രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ ജില്ലാ ട്രഷറർ റെന്നി പി.സി സ്വാഗതവും , ബി.ഇ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് ജി. നന്ദിയും പറഞ്ഞു.

Hot Topics

Related Articles