കാനഡയ്ക്ക് നാലടി; അടിമുടി ആക്രമണവുമായി ക്രൊയേഷ്യൻ വിജയം; എഫ് ഗ്രൂപ്പിൽ പോരാട്ടം മുറുകുന്നു; ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ക്രൊയേഷ്യ; ഒപ്പം നിന്ന് പൊരുതി മൊറോക്കോ; അർ റയാനിനെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്നും ജാഗ്രതാ ന്യൂസ് പ്രതിനിധി ലിജോ ജേക്കബ് എഴുതുന്നു

ലിജോ ജേക്കബ്

ആദ്യ മത്സരത്തിൽ പൂട്ടിട്ട മൊറോക്കൻ പ്രതിരോധത്തിന്റെ പണിയ്ക്ക് കാനഡയ്ക്ക് മറുപണി തിരികെ നൽകി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുടെ പകർന്നാട്ടം. കാഡനയെ ഒന്നിനെതിരെ നാലു ഗോളിന് തവിടുപൊടിയാക്കിയാണ് ലൂക്കാമോഡ്രിച്ചും സംഘവും അഴിഞ്ഞാടിയത്. ആദ്യം നേടിയ ഗോളിന് മുന്നിലെത്തിയ കാനഡയ്ക്ക് പോലും വേണ്ടിയിരുന്നില്ലെന്നു തോന്നിയപ്പോയ വന്യമായ ആക്രമണമാണ് ക്രൊയേഷ്യ കെട്ടഴിച്ചത്. ഇതോടെ ഗ്രൂപ്പ് ഡിയിൽ നാലു പോയിന്റുമായി ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരായി. ഒരു കളി പോലും ജയിക്കാനാവാതെ പോയ കാനഡ പുറത്തുമായി. അവസാന ലീഗ് മത്സരത്തിൽ കാനഡയും, മൊറോക്കോയും, ബെൽജിയവും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം പൂർത്തിയാകുമ്പോൾ അറിയാം ആരൊക്കെ രണ്ടാം റൗണ്ടിൽ എത്തുമെന്ന്.

രണ്ടാം മിനിറ്റിൽ തന്നെ അൽഫോൺസോ ഡേവിസ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. അട്ടിമറിയെന്നത് പോലും ഒരു ഘട്ടത്തിൽ കാനഡ ആരാധകർ സ്വപ്‌നം കണ്ടു. ഇവിടെ നിന്നാണ് ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമുഖവുമായി ക്രൊയേഷ്യ കത്തിക്കയറിയത്. 36 ആം മിനിറ്റിൽ ആൻഡ്രിജ് ക്രമീക് ആദ്യ ഗോളിലൂടെ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടു മിനിറ്റ് കൂടി മാത്രമാണ് ലീഡിലേയ്‌ക്കെത്താൻ ലൂക്കയുടെ പടയാളികൾക്ക് വേണ്ടി വന്നത്. മാർക്കോ ലിവാജയുടെ ഗോളിലൂടെ ലീഡെടുത്ത ക്രൊയേഷ്യ 70 ആം മിനിറ്റിൽ ആൻഡ്രിജ് ക്രമീക്കിന്റെ രണ്ടാം ഗോളിലൂടെ ലീഡ് ഉയർത്തി. 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ വീണ ഗോളിലൂടെ ലവേറോ മജേർ പട്ടിക പൂർത്തിയാക്കിയതോടെ നാലടിയിൽ കാനഡ തീർന്നു. ആദ്യ മത്സരത്തിൽ ബെൽജിയത്തോട് ഒരു ഗോളിന് തോറ്റ കാനഡ രണ്ടാം മത്സരവും തോറ്റതോടെ ടൂർണമെന്റിൽ നിന്ന് പുറത്തായി.

Hot Topics

Related Articles