നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയത് കുട്ടികൾക്ക് ഇടയിലേയ്ക്ക് : രണ്ട് വയസുകാരന് ദാരുണാന്ത്യം

അരീക്കോട് (മലപ്പുറം): കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു.കീഴുപറമ്ബ് പഞ്ചായത്തില്‍ കുറ്റൂളിയിലെ മാട്ടുമ്മല്‍ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണുമരിച്ചത്. വാക്കാലൂരിലുള്ള മാതാവ് ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം ശനിയാഴ്ച കുനിയില്‍ ഇരിപ്പാംകുളം ജുമാ മസ്ജിദ് കബർസ്താനില്‍ കബറടക്കും.

Advertisements

Hot Topics

Related Articles