ഓടുന്ന കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു : സുഹൃത്തിനെവാഹനത്തിൽ നിന്ന് തള്ളിയിട്ട് കൊന്നു : കേസെടുത്ത് പോലീസ്

ലഖ്ക‌ൗ: ഉത്തർപ്രദേശിൽ ഓടുന്ന കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും സുഹൃത്തിനെവാഹനത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും പരാതി. ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.ജോലി വാഗ്ദാനം ചെയതാണ് 17 കാരിയായ പെണ്‍കുട്ടിയെയും 19കാരിയായ സുഹൃത്തിനെയും ഗ്രേറ്റർ നോയിഡയില്‍ നിന്ന് യുവാക്കള്‍ കാറില്‍ കയറ്റിയത്.

Advertisements

പാതി ദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു യുവാവും കാറില്‍ കയറി. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് മൂന്ന് യുവാക്കളും മദ്യപിച്ചു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുമായി ഇവർ വാക്ക് തർക്കത്തില്‍ ഏർപ്പെട്ടു. അതിനിടെ പത്തൊൻപത് കാരിയെ ഓടുന്ന കാറില്‍ നിന്ന് റോട്ടിലേക്ക് വലിച്ചെറിയുകയും 17കാരിയെ മൂവരും ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. റോഡിലേക്കുളള വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ പത്തൊൻപതുകാരി ആശുപത്രിയില്‍ എത്തുന്നതിന് മുൻപേ മരണത്തിന് കീഴടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുലന്ദ്ഷഹറിലെ ഖുർജയില്‍ എത്തിയപ്പോള്‍ നിർത്തിയിട്ട കാറില്‍ നിന്ന് അതിവിദഗ്ദമായി പെണ്‍കുട്ടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. അലിഗഡ്-ബുലന്ദ്ഷഹർ ഹൈവേയ്ക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാർ പോലീസ് തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ കാലില്‍ വെടിയുതിർത്താണ് പോലീസ് കീഴ്പ്പെടുത്തിയത്. ഗ്രേറ്റർ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.

Hot Topics

Related Articles