ഗാന്ധിനഗർ: വില്പനക്കായി കാറിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ ( 30 കുപ്പി) മദ്യം ഏറ്റുമാനൂർ എക്സൈസ് സംഘം പിടി കൂടി . ആർപ്പുക്കരെ നെടുംമ്പറമ്പിൽ കുമാരൻ മകൻ എൻ കെ നിഷാദ് (42) നെയാണ് പിടികൂടിയത്. ഇന്നു രാവിലെ 7.15 ന് തൊണ്ണം കുഴിഭാത്തുവച്ചായിരുന്നു
പിടികൂടിയത്. രണ്ടു ദിവസം മദ്യശാലകൾ അവധി ആയതിനാൽ ചില്ലറ വില്പനക്കായി വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ റ്റി സജിത് ന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി ആർ രാജേഷ് , രജ്ഞിത് കെ നന്ത്യാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ .രജനീഷ് , കെ കെ പ്രജീഷ്, ഷിബു ജോസഫ്, രാഹുൽ നാരായണൻ, സി എം വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയും കാറും എക്സൈസ് കസ്റ്റഡിയിൽ.