പത്തനംതിട്ട : മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്.പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഞായർ രാത്രി 7.30നായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് പെരുനാട് മാടമണ്ണിലുള്ള വീട്ടിലേക്ക് തിരികെ വരികയായിരുന്ന നന്ദുവിന്റെ ബൈക്കിനെ എതിർവശത്തു കൂടി അമിതവേഗതയിൽ വന്ന ബെൻസ് കാർ ഇടിക്കുകയായിരുന്നു. വണ്ടി ഓടിച്ചിരുന്നവർ ഓടി രക്ഷപ്പെട്ടു. പോലീസ് എത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മാടമൺ പതാലിൽ പെരുംകുളത്ത് മോഹനൻ ശോഭന ദമ്പതികളുടെ മകനാണ് നന്ദു.
Advertisements