കാർ വാടകയ്ക്ക് എടുത്ത് തട്ടിപ്പ്: കുറവിലങ്ങാട് തട്ടിപ്പ് കേസിൽ പട്ടിത്താനം സ്വദേശി പിടിയിൽ; പിടിയിലായത് കാർ വാടകയ്ക്ക് എടുത്ത ശേഷം മുങ്ങുന്ന പ്രതി

കോട്ടയം: കാർ വാടകക്കെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. കാർ ദിവസ വാടകക്ക് എടുത്ത ശേഷം വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ. പട്ടിത്താനം മഞ്ചു ഭവനിൽ വർഗ്ഗീസ് മകൻ ഇരുട്ട് ആൻറോ എന്നു വിളിക്കുന്ന ആന്റണി വർഗ്ഗീസ് (33) ആണ് കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത് . പൂച്ചാക്കൽ സ്വദേശിയായ പ്രശാന്തിൽ നിന്നുമാണ് കാണക്കാരിയിൽവച്ച് ഒരാഴ്ചത്തേക്ക് ആൻറോ മാരുതി ബ്രെസ്സ കാർ വാടകയ്ക്ക് എടുത്തത്. ഇതിനു ശേഷം വാഹന ഉടമ വാടകയ്ക്കും വാഹനത്തിനുമായി ഫോണിൽ വിളിച്ചിട്ടും പ്രതി ഫോൺ ഓഫ് ചെയ്ത് മുങ്ങി നടക്കുകയായിരുന്നു.

Advertisements

തുടർന്ന് പ്രശാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് , എസ്സ്.ഐ. അനിൽ കുമാർ, എ.എസ്സ്.ഐ മാരായ സാജുലാൽ , ജൈസൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമവും,കഞ്ചാവ് വിൽപ്പനയുമടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്.

Hot Topics

Related Articles