പൂവരണി : പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. എലിക്കുളം സ്വദേശി ജയലക്ഷ്മി ( 35) മക്കളായ നാലുവയസുകാരൻ ലോറൽ (4) ഒരു വയസ്സുള്ള ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Advertisements
പുലർച്ചെ നാലരയ്ക്ക് പാലാ – പൊൻകുന്നം പാതയിലാണ് അപകടം. ലോറി അശ്രദ്ധമായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരുന്നതാണ് അപകട കാരണം. പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.