കോട്ടയം: നമ്പരിന്റെ വിലയിൽ പൃഥ്രിരാജിനെ തോൽപ്പിച്ച കോട്ടയത്തെ കുട്ടപ്പൻ കാറുകൾ പുറത്തിറങ്ങി. നമ്പരിൽ റെക്കോർഡ് സൃഷ്ടിച്ച കാറുകൾ ബുധനാഴ്ച വൈകിട്ടോടെയാണ് കോട്ടയത്തെ നിരത്തുകളിൽ തകർത്തോടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് നമ്പർ ലേലത്തിൽ റെക്കോർഡ് തുകയുമായി കോട്ടയം അച്ചായൻസ് ജുവലറി ഉടമ ടോണി വർക്കിച്ചൻ തന്റെ പ്രിയപ്പെട്ട നമ്പർ സ്വന്തമാക്കിയത്. ഈ കാറാണ് ബുധനാഴ്ച കിയയുടെ തെള്ളകത്തെ ഷോറൂമിൽ നിന്നും പുറത്തിറങ്ങിയത്.
തന്റെ മുൻ വാഹനങ്ങളായ ജാഗ്വാർ, കിയോയുടെ സെൽടോസ് എന്നിവയെല്ലാം ഷോറൂമിനു മുന്നിൽ നിരത്തിനിർത്തിയ ശേഷം ആഘോഷത്തോടെയാണ് പുതിയ കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടേഴ്സിന്റെ കാർണിവൽ ലിമിസിൻ പ്ലസ് പുറത്തിറക്കിയത്. ഇന്നലെ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളുടെയും നമ്പർ 7777 ആയിരുന്നു. കിയയുടെ ഷോറൂമിൽ നിന്നും വാഹനം പുറത്തിറങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിഡയിൽ വൈറലായി മാറിയിട്ടുണ്ട്. തന്റെ പുതിയ കിയാ ലിമിസിൻ പ്ലസിന് കോട്ടയം ആർ.ടി ഓഫിസിൽ നിന്നും KL 05 AY 7777 എന്ന നമ്പരിനായി ഇദ്ദേഹം 8.80 ലക്ഷം രൂപയാണ് മുടക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത തന്റെ വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടക്കിയ ഏഴര ലക്ഷമെന്ന റെക്കോർഡ് തുകയാണ് ടോണി വർക്കിച്ചൻ ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാൾ 7.80 ലക്ഷം വരെ ലേലം വിളിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ഇതേ തുടർന്നാണ് വാശിയേറിയ മത്സരത്തിൽ ഇദ്ദേഹം ജയിച്ചത്. 45.40 ലക്ഷം രൂപമുടക്കിയാണ് കിയായുടെ തെള്ളകത്തെ ഷോറൂമിൽ നിന്നും ഇദ്ദേഹം വാഹനം സ്വന്തമാക്കിയത്.