കോട്ടയം: യുഎസിൽ കാറപകടത്തിൽ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
കോട്ടയം തോട്ടക്കാട് തോട്ടയ്ക്കാട് വട്ടോലിക്കവലയിൽ താമസിക്കുന്ന കല്ലടയിലെ ജോർജ്കുട്ടിയുടെ മകൻ ആൽവിൻ പന്തപ്പാട്ട്(27) ആണ് മരിച്ചത്.
Advertisements
റോക്ലാഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ ആണ് കാർ അപകടം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂജഴ്സിയിലെ ക്രസ്ട്രോൺ ഇലക്ട്രോണിക്സ്, ഓറഞ്ച്ബർഗ് സിസ്റ്റം മാനേജർ ആയിരുന്നു ആൽവിൻ. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ഹോളി ഫാമിലി സിറോ മലബാർ ചർച്ച്, വെസ്ലി ഹിൽസിൽ നടക്കും. സംസ്കാരം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് ജോബിൻ ജോസഫ്, ഇടാട്ടിൽ (ലോങ്ങ് ഐലൻഡ്).