കോട്ടയം : ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ എന്ന അപൂർവ്വ നേട്ടവുമായി കാരിത്താസ് ആശുപത്രി. 42 വയസുള്ള 15 വർഷത്തിന് മുകളിലായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന അതിരമ്പുഴ സ്വദേശിനി ഉള്ളാട്ടുപറമ്പിൽ പ്രസ്സന്ന കുമാരി എന്ന യുവതിക്കാണ് കാരിത്താസ് ആശുപത്രിയിലുടെ ഈ അത്യപൂർവ്വ ഭാഗ്യം. കാരിത്താസിലെ സീനിയർ ഗൈനെക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിസയിലൂടെയാണ്, 32-മതത്തെ ആഴ്ചയിൽ 4 കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്.
1.48 കിലോ, 1.28 കിലോ, 1.12 കിലോ, 0.80 ഗ്രാം എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ തൂക്കം. കുട്ടികൾക്ക് ഒരു ദിവസത്തെ വെൻറിലേറ്റർ സഹായം മാത്രമേ ആവശ്യമായി വന്നുള്ളൂ. നിയനെറ്റോളജിസ്റ്റ് ഡോ. സാജൻ തോമസ്, ഡോ. ദീപാ, ഡോ. ബ്ലെസി എന്നീ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ
എൻ.ഐ.സി.യു സ്റ്റാഫിന്റെ ശ്രദ്ധപൂർണമായ പരിചരണത്താൽ നാല് കുഞ്ഞുങ്ങളെയും യാതൊരു കോംപ്ലിക്കേഷൻസ്സും ഉണ്ടാകാതെ രണ്ടാഴ്ചക്കുള്ളിൽ അമ്മക്ക് കൈമാറുവാൻ സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അപൂർവ സാഹചര്യത്തില്‍ ഇതിന്റെ സന്തോഷത്തിൽ പങ്ക്ചേർന്നുകൊണ്ടു കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം കാരിത്താസ് ആശുപത്രി സൗജന്യമായി ലഭ്യമാക്കിട്ടുണ്ട്.
ശ്രദ്ധ പൂർണമായ പരിചരണത്തിൽ തുടർന്നുള്ള ഒരാഴ്ച കൊണ്ട് ആരോഗ്യത്തോടുകൂടി കുഞ്ഞുങ്ങളെയും അമ്മയെയും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു. ഏറെ നാളത്തെ തങ്ങളുടെ, കാത്തിരിപ്പിനു ദൈവം നൽകിയ സമ്മാനം എന്ന നിലയിൽ, കുരുന്നുകളെ സ്‌നേഹത്തോടെ പരിചരിക്കുകയാണ് പ്രസന്നയും ഭർത്താവു സുരേഷും.