മണർകാട് കാർണിവൽ 2024; ഉദ്ഘാടനം മെയ്‌ ഒന്നിന്

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മേയ് 1 മുതൽ 12 വരെ നടത്തപ്പെടുന്ന “മണർകാട് കാർണിവൽ 2024” ഉദ്ഘാടനം ബഹു. പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ നിർവഹിക്കും. കത്തീഡ്രൽ സഹ വികാരിയും, പ്രോഗ്രാം കോർഡിനേറ്ററുമായ വെരി. റവ.കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്കോപ്പ, ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ. റെജി എം ഫിലിപ്പോസ്, മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു കെ.സി, പഞ്ചായത്ത്‌ മെമ്പർ ശ്രീ.ഫിലിപ്പ് കിഴക്കേപറമ്പിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ പങ്കെടുക്കും.

Advertisements

പള്ളിയുടെ വടക്കുവശത്തെ മൈതാനിയിൽ 12 ദിവസം നീണ്ടുനിൽക്കുന്ന കലാ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കാർണിവലിന്റെ ഭാഗമായി ഒന്നുമുതൽ അഞ്ചുവരെ തീയതികളിൽ വിവിധ കലാസംസ്കാരിക പരിപാടികളും, ഭക്ഷ്യമേളയും നടക്കും. 12 വരെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അമ്യൂസ്മെന്റ് പരിപാടികളുമുണ്ട്. മെയ് 1 – ന് വൈകിട്ട് 7.30ന് ഗൗതം പ്രസാദ് ലൈവ് ബാൻഡ് – മ്യൂസിക്കൽ നൈറ്റ്, മെയ് 2-ന് വൈകിട്ട് 7.30ന് ഇല്ലം ബാൻഡ് വയലിൻ ഫ്യൂഷൻ, മെയ് 3-ന് വൈകിട്ട് 7.30ന് കാരമേൽ ബാൻഡ് മ്യൂസിക് കൺസേർട്ട്, മെയ് 4 -ന് വൈകിട്ട് 6ന്- പള്ളിയിലെ ഭക്തസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്ക്കാരിക പരിപാടികൾ, 8 മണിക്ക് അഗോചരം ബാൻഡ് എഫ്ടി സൂരജ് ലൈവ് – മേലടി മ്യൂസിക് നൈറ്റ്, മെയ് 5-ന് വൈകിട്ട് 6ന് കേരളീയ പ്രാചീന നാടൻ കലാവേദി – വയലിൻ ചെണ്ടമേളം ഫ്യൂഷൻ എന്നീ പരിപാടികളും നടക്കുന്നതാണ്.

Hot Topics

Related Articles