കാർട്ടൂൺ കുലപതി, യേശുദാസനു വിട! കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കൊച്ചി: രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ (83) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി വരയിലൂടെ രാജ്യത്തെ രാഷട്രീയ മേഖലയെ തന്നിലേയ്ക്ക് അടുപ്പിച്ചു നിർത്തിയ മികച്ച പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്.

Advertisements

കേരളത്തിൽ ആദ്യമായി പോക്കറ്റ് കാർട്ടൂണുകൾ രചിക്കുന്നത് ആലപ്പുഴ ഭരണിക്കാവ് സ്വദേശിയായ ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ രചനകളാണ് കാർട്ടൂണുകൾക്ക് കേരളത്തിൽ വഴികാട്ടിയായത്. ലളിതകലാ അക്കാദമി, കാർട്ടൂൺ അക്കാദമി എന്നിവയുടെ അദ്ധ്യക്ഷനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 23 വർഷം മലയാള മനോരമയിൽ സ്റ്റാഫ് കാർട്ടൂണായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, ബാലയുഗം, കട്ട് – കട്ട്, അസാധു എന്നീ പത്രങ്ങളുടെയും മാസികകളുടെയും ഭാഗമായി നിന്ന അദ്ദേഹം മെട്രോ വാർത്തയുടെയും, ദേശാഭിമാനിയുടെയും ഭാഗമായി നിന്നും വരകളിലൂടെ വിപ്ലവം തീർത്തു. സംസ്ഥാനം കണ്ട ഏറ്റവും മികച്ച അക്ഷേപ ഹാസ്യ സിനിമയായ പഞ്ചവടിപ്പാലത്തിനു സംഭാഷണം എഴുതിയത് യേശുദാസനായിരുന്നു. 1992 ൽ എ.ടി അബുസംവിധാനം ചെയ്ത എന്റെ പൊന്നു തമ്പുരാനെന്ന ചിത്രത്തിലൂടെ തിരക്കഥാ രചനയും അദ്ദേഹം നടത്തിയിട്ടുണ്ട്.

മികച്ച കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നിരവധി തവണ നേടിയ ഇദ്ദേഹത്തിന് 2001 ൽ ബംഗ്ലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നൽകിയിട്ടുണ്ട്. ഭാര്യ – മേഴ്‌സി
മക്കൾ – സാനു വൈ ദാസ്, സേതു വൈ.ദാസ് , സുകുദാസ്.

Hot Topics

Related Articles