രേഖകൾ ഇല്ലാത്ത കുഴൽ പണവുമായി  മേലാറ്റൂരിൽ കക്കോടി സ്വദേശി പിടിയിൽ : പിടിച്ചെടുത്തത് 80 ലക്ഷത്തിന്റെ കുഴൽപ്പണം

തൃശൂർ : രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന  80 ലക്ഷം രൂപയുടെ കുഴൽ പണവുമായി പിടിയിൽ.കക്കോടി കരുവട്ടൂർ സ്വദേശി റോഷ്ന നിവാസിൽ മുഹമ്മദ് ഷജിലിനെ (47) ആണ്  മേലാറ്റൂർ ഐ പി  രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്‌ മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പിടിയിലാവുന്നത്.

Advertisements

പണം കാറിന്റെ മുൻ വശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ  ഒളിപ്പിച്ച നിലയിൽ ആയിരുന്നു. കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്ന് ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടു വരുന്നത്. മലപ്പുറം ജില്ലയിൽ ഈ വർഷം 35  കേസുകളിലായി ഇരുപത്തിമൂന്നര കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 13 ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിന്നും 80 ലക്ഷം രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.പിടികൂടിയ പണവും വാഹനവും  കോടതിയിൽ ഹാജരാക്കും

Hot Topics

Related Articles