ജാതി സെൻസസ് നടപ്പിലാക്കണം:സാംബവ ഐക്യവേദി

കോട്ടയം: സാമൂഹിത നീതി ഉറപ്പാക്കുന്നതിനും സാമൂദായിക സംവരണ വിഹിതത്തിനും ജനസംഖ്യാനുപാതികമായ ക്ഷേമ നടപടികൾക്കും അടിസ്ഥാന ഡേറ്റ എന്ന നിലയിൽ ജാതി സെൻസസ് വേണമെന്ന് സാംബവ ഐക്യവേദി ആവശ്യപ്പെട്ടു. 

Advertisements

ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച് കടയ്ക്കൽ അബ്‌ദുൾ അസീസ് മൗലവി ചെയർമാനായും പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായുള്ള ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മാർച്ച് 5, 6 തീയതികളിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരത്തിന് സാംബവ ഐക്യവേദി പിന്തുണ പ്രഖ്യാപിക്കുന്നു. സമരത്തിൽ പങ്കെടുക്കു കയും ചെയ്യും. എസ് സി /എസ് ടി വിദ്യാർത്ഥികളുടെ ഇ – ഗ്രാൻ്റ് വിതരണം രണ്ട് വർഷമായി മുട ങ്ങിയിട്ട്. അടിയന്തിരമായി അത് വിതരണം ചെയ്യണം. പഠനം അവസാനിപ്പിക്കുവാൻ നിർബന്ധിതരായ എസ് ടി /എസ് ടി വിദ്യാർത്ഥികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിസ്ഥാന ജനതയുടെ ഭാവിവാഗ്‌ദാനങ്ങളെ കുരുതി കൊടുക്കുന്ന സർക്കാർ നിലപാട് അപലപനീ യമാണ്. അതുപോലെ 2023 ഏപ്രിൽ 14 ന് പീരുമേട്ടിലെ പാമ്പനാറിൽ നിന്നും കാണാ തായ തങ്കമ്മ ഗോപാലൻ എന്ന 93 വയസ്സുള്ള വൃദ്ധമാതാവിനെക്കുറിച്ച് ആദ്യം ലോക്കൽ പോലീസും പിന്നീട് ഇപ്പോൾ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരുന്നു. പക്ഷേ ഇതുവരേയും ഒരുത്തരം ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ല. പോലീസിൻ്റെ ഈ അനാസ്ഥ ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സാംബവ  ഐക്യവേദി സംഘടിപ്പിക്കുവാൻ നിർബന്ധിതമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ് പട്ടികവിഭാഗങ്ങൾക്ക് പീരുമേട് ദേവികുളം ഉടമ്പൻചോല ഇടുക്കി താലൂ ക്കുകളിൽ ജാതിസർട്ടിഫിക്കറ്റ് നൽകുവാൻ അശാസ്ത്രീയമായ ചില നിബന്ധനകൾ റവ ന്യുവകുപ്പ് സ്വീകരിക്കുന്നു. ഇത് പിൻവലിച്ച് ഉപാധിരഹിതമായി അവർക്ക് ജാതി സർട്ടി ഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ദലിത് ക്രൈസ്‌തവർക്ക് ജനസംഖ്യാ നുപാതികമായി സംവരണം നൽകുവാൻ ഇനിയും വൈകരുത്. ഒ ഇ സി വിഭാഗത്തിന് അർഹ മായ എല്ലാ പ്രാതിനിധ്യവും അവകാശാനുകൂല്യങ്ങളും അനുവദിക്കണമെന്നും സാംബവ ഐക്യവേദി ആവശ്യപ്പെടുന്നു.പട്ടിക വിഭാഗങ്ങളുടെ ഭവന നിർമ്മാണ ധനസഹായമായ 4 ലക്ഷം രൂപ അവരെ വീണ്ടും ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാൻ മാത്രമേ സഹായിക്കൂ. അതുകൊണ്ട് അടിയന്തിരമായി 4 ലക്ഷത്തിൽ നിന്നും 10 ലക്ഷമാക്കി ഭവന നിർമ്മാണ ധനസഹായം ഉയർത്തണമെന്ന് സാംബവ ഐക്യവേദി ആവശ്യപ്പെടുന്നു.അട്ടപ്പാടി മധു – വാളയാർ – വണ്ടിപ്പെരിയാർ കേസ്സുകളിൽ ഇരയ്ക്കൊപ്പം നിൽക്കുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും നീതിസമരസമിതിക്കൊപ്പം പ്രക്ഷോഭ പരിപാടികളിൽ സഹകരിക്കുമെന്നും സാംബവ ഐക്യവേദി നേതാക്കൾ പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.