Local

സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കോവിഡ്; 75 മരണം നിരീക്ഷണത്തിലുള്ളത് 1,88,979 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി...

ഇയർഫോൺ വില്ലനായി ; ചെവിയിൽ ധരിച്ചിരുന്ന ഇയർഫോൺ മൂലം ട്രെയിൻ ശബ്ദം കേട്ടില്ല ; യുവാവിന് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് : ചെവിയിലെ ഇയർ ഫോൺ ശബ്ദത്താൽ ട്രെയിൻ ശബ്ദം കേട്ടില്ല വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു . പെരിയ കായക്കുളത്തെ ശരണ്‍കുമാര്‍ ( 26 )ആണ് മരിച്ചത്.തിങ്കാളാഴ്ച രാവിലെ...

കോട്ടയം ജില്ലയിലെ പ്രളയദുരിതം ബാധിച്ച 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ...

എംജി സർവകലാശാല വാർത്തകൾ അറിയാം

വാക്ക് - ഇൻഇൻറർവ്യൂ 26 ന് മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് റോബോട്ടിക്സ് പoന വകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള   വാക്ക്-ഇൻ ഇൻറർവ്യൂ നവമ്പർ 26 ന് രാവിലെ 10.30 ന്  സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ 21 ) 0 നമ്പർ മുറിയിൽ നടക്കും. ഓ.സി. വിഭാഗത്തിൽ രണ്ടും ഒ. ബി.സി വിഭാഗത്തിൽ ഒരു ഒഴിവുമാണുള്ളത്. യു ജി സി മാനദണ്ഡങ്ങൾക്ക് വിധേയമായി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, ആർട്ടിഫിഷ്യൽ എഞ്ചിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഐ.റ്റി. എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര - ബിരുദമുള്ളവരെ പരിഗണിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് / ഡാറ്റാ സയൻസ്/ റോബോട്ടിക്സ് എന്നിവയിലേതെങ്കിലുമുള്ള വൈദഗ്ധ്യം അഭികാമ്യം. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ജാതി / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്,   അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റ്  എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കണം. കോവിഡ് - 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇൻ്റർവ്യൂ നടക്കുക. പട്ടികവിഭാഗംഗവേഷകർക്ക്ധനസഹായം മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ ഗവേഷണം നടത്തി വരുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗവേഷകർക്ക് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി ഇന്ത്യയിൽ എവിടെയും പോകുന്നതിനുള്ള  യാത്രയ്ക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമുള്ള തുക ധനസഹായമായി നൽകാൻ സർവ്വകലാശല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവേഷക ഫെല്ലോഷിപ്പുകളുടെ എണ്ണം 100 ൽ നിന്ന് 150 ആയി ഉയർത്താനും തീരുമാനമായി. പുതുതായി യു ജി സി അനുമതി ലഭിച്ച ഓൺ - ലൈൻ കോഴ്സുകൾ 2022, ജനുവരിയിൽത്തന്നെ ആരംഭിക്കും. ഇതു സംബന്ധിച്ച തയ്യാറെടുപ്പുകളുടെ മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേക സമിതിക്കും യോഗം രൂപംനകി.  മൂല്യനിർണയം സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയരുന്ന പക്ഷം പ്രസ്തുത ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണയം സമയബന്ധിതമായി നടത്താനും അപാകതകൾ കണ്ടെത്തുന്ന കേസുകളിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സിൻഡിക്കേറ്റ് നിർദ്ദേശം നൽകി.  സർവ്വകലാശാലയിൽ നിന്നുള്ള സേവനങ്ങൾ വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കും. പരീക്ഷാ നടത്തിപ്പ്, ഭരണപരമായ കാര്യങ്ങൾ തുടങ്ങിയ സേവനങ്ങളുടെ കാര്യത്തിൽ ആവശ്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനും അവയുടെ നടത്തിപ്പിൽ ആവശ്യമായ മേൽനോട്ടം വഹിക്കുന്നതിനും പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് സിൻഡിക്കേറ്റ് ഉപസമിതികൾക്കും യോഗം രൂപം നൽകി. പരീക്ഷാഫലം 2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി - ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ, സപ്ലിമെൻ്ററി, ഇംപ്രൂവ്മെൻ്റ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ മൂന്ന് വരെ സ്വീകരിക്കും.  പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.                                           2021 സെപ്തംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി - എൻവയൺമെൻറൽ സയൻസസ് ആൻ്റ് മാനേജ്മെൻ്റ് (റഗുലർ),എം. എസ് സി സിഎൻവയൺമെൻറൽ സയൻസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് (റഗുലർ) മൂന്നാം സെമസ്റ്റർ എൻവയൺമെൻറൽ സയൻസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ( സപ്ലിമെൻ്ററി) ( എൻവയൺമെൻറൽ ആൻ്റ് അറ്റമോസ്ഫെറിക് സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു                                                                                                                        2021  ജനുവരിയിൽ നടന്ന എം.എസ്‌സി - ബയോ കെമിസ്ട്രി (സി.എസ്.എസ്.) മൂന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://www.mgu.ac.inഎന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ ആറ് വരെ സ്വീകരിക്കും.  പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. 2021  ജനുവരിയിൽ നടന്ന  മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻ്റ് ട്രാവൽ മാനേജ്മെൻറ് (2019 അഡ്മിഷൻ - റഗുലർ, 2015, 2016, 2017, 2018 അഡ്മിഷൻ -സപ്ലിമെൻ്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ ആറ് വരെ സ്വീകരിക്കും.  പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.                                                                                                                          2021  ഫെബ്രുവരിയിൽ നടന്ന  മൂന്നാം  വർഷ ബി.എസ് സി നഴ്സിംഗ് - 2012 - 2015 അഡ്മിഷൻ (സപ്ലിമെൻ്ററി), 2007 - 2009- അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ നവംബർ 30 വരെ പരീക്ഷാ കൺട്രോളുടെ ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോറം സർവ്വകലാശാല പരീക്ഷാ സ്റ്റോറിൽ ലഭിക്കും. അപേക്ഷയോടൊപ്പം

ഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം; ആശുപത്രി അപ്പോയ്മെന്റ് ഓൺലൈൻ വഴിയും എടുക്കാം; 300ൽ പരം ആശുപത്രികളിൽ ഇ ഹെൽത്ത് വെബ് പോർട്ടൽ വഴി പുതിയ സംവിധാനം

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഇ ഗവേണൻസ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്ൻമെന്റ് എടുക്കാൻ സാധിക്കുമെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.