കോട്ടയം: സി.എം.എസ് കോളേജിൽ പ്രവർത്തിക്കുന്നതും വിരമിച്ചവരുമായ അദ്ധ്യാപകരുടെ സൗഹൃദസമ്മേളനം “കൺറ്റിന്യുവം” സംഘടിപ്പിച്ചു. കോളേജിന്റെ പൂർവ്വവിദ്യാർത്ഥിയും കാതോലിക്കാസഭാ തലവനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ മുഖ്യാതിഥിയായിരുന്നു.കലാലയത്തിലെ തന്റെ ബിരുദപഠനകാലം ഓർത്തെടുത്ത ബാവ, “അശരണരെ കരുതാനും മനുഷ്യത്വത്തിലേക്ക് കൂടുതൽ അടുക്കാനും കഴിഞ്ഞത് എന്റെ അദ്ധ്യാപകരുടെയും പഠനാന്തരീക്ഷത്തിന്റെയും അനുഗ്രഹഫലമാണ്” എന്ന് അഭിപ്രായപ്പെട്ടു.
“ഉന്നതവിദ്യാഭ്യാസം മനുഷ്യനെ ഉത്തമ വ്യക്തിത്വത്തിലേക്ക് ഉയർത്തുന്ന പടവായിരിക്കണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, പ്രഫ. കെ.സി. ജോർജ്, ഡോ. സൂസൻ വർഗീസ്, ശ്രി. ജേക്കബ് കുന്നത്ത്, ഡോ. ക്ലിന്റ് പീറ്റർ റോയി എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗഹൃദസമ്മേളനത്തിന്റെ ഭാഗമായി കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ “സാക്ഷരം” എന്ന ചരിത്രനാടകത്തിന്റെ യൂട്യൂബ് ഉദ്ഘാടനവും പരിശുദ്ധ ബാവ നിർവഹിച്ചു.