സി ബി എസ് ഇ 10,12 ക്ലാസിലെ ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 2ന് ആരംഭിക്കും

സി ബി എസ് ഇ 10,12 ക്ലാസ്സുകളിലെ ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 2 ന് ആരംഭിക്കും. പരീക്ഷ ഫെബ്രുവരി 14 ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രോജക്ടുകള്‍, ഇന്റേണല്‍ മൂല്യ നിര്‍ണയം,എന്നിവയുടെ മാര്‍ക്ക് അല്ലെങ്കില്‍ ഇന്റേണല്‍ ഗ്രേഡുകള്‍ ജനുവരി 2 മുതല്‍ അപ്ലോഡ് ചെയ്ത് ഫെബ്രുവരി 14 അകം പൂര്‍ത്തിയാക്കണം.

Advertisements

ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കി. ഇത് വിദ്യാര്‍ത്ഥികളെ അറിയിക്കണം.വിദ്യാര്‍ത്ഥി ഏതെങ്കിലും കാരണവശാല്‍ പരീക്ഷാ ദിവസം ഹാജരായിലെങ്കില്‍ പരീക്ഷ പിന്നീട് നടത്തും. പത്താം ക്ലാസ്സ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഉത്തര കടലാസ് ലഭ്യമാക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles