കുഴിമറ്റം: മദ്ധ്യപ്രദേശിൽ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പലായ കുഴിമറ്റം സായിപ്പുകവല പുളിമൂട്ടിൽ പി പി മണിയപ്പൻ (60) അന്തരിച്ചു . ഊട്ടിയിൽ കോൺഫറൻസിൽ പങ്കെടുക്കുവാനെത്തിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോയമ്പത്തൂർ കോവൈ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഇന്ന് ഡിസംബർ 14 വ്യാഴാഴ്ച 3.30 ന് മരിച്ചു. എരുമേലി മുക്കട പുളിമൂട്ടിൽ കുടുംബാംഗമാണ് . പിതാവ് :പരേതനായ പാപ്പൻ. മാതാവ് : പരേതയായ കൊച്ചുപെണ്ണ് .
ഭാര്യ: സായിപ്പു കവല കൂവപ്പറമ്പിൽ രാജി മണിയപ്പൻ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : ഡോ. എം മിഥിലേഷ് (സി എച്ച് സി , ഇടയാഴം) . എം മിഥുൻ (വിദ്യാർത്ഥി , ഡി ബി കോളേജ് , പരുമല )
മരുമകൾ ചെങ്ങന്നൂർ പാലക്കുളം വീട്ടിൽ ഡോ. അപർണ്ണ ലാലു . സി എസ് ഡി എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പന്റെ സഹോദരി ഭർത്താവാണ് . മൃതദേഹം ഇന്ന് രാത്രിയിൽ റോഡ് മാർഗം കോട്ടയം കുഴിമറ്റം സായിപ്പുകവലയിലെ വീട്ടിലെത്തിക്കും . സംസ്കാരം നാളെ ഡിസംബർ 15 വെള്ളിയാഴ്ച 3ന് പരുത്തുംപാറ പി ആർ ഡി എസ് സെമിത്തേരിയിൽ .