പട്ന : ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം – വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ.കുറ്റകൃത്യങ്ങള്‍ തടയാൻ കഴിവില്ലാത്ത ഒരു സർക്കാരിനെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
സംസ്ഥാനത്തുടനീളം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ ഭരണകൂടം തീർത്തും പരാജയമാണ്. കുറ്റവാളികളുടെ മുമ്ബില്‍ ഭരണകൂടം പൂർണ്ണമായും കീഴടങ്ങിയിരിക്കുന്നു. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ സംഭവങ്ങള്‍ ബിഹാറില്‍ തുടർച്ചയായി നടക്കുന്നുവെന്നും ചിരാഗ് പാസ്വാൻ തുറന്നടിച്ചു. തങ്ങള്‍ സുരക്ഷിതരല്ലെന്നും എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ കുറയാത്തതെന്നും ബിഹാറിലെ ജനങ്ങള്‍ ചോദ്യമുന്നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രത്തില്‍ ഇനി അധിക കാലം താൻ ഉണ്ടാകില്ല എന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ വൈകാതെ തന്നെ ചുവടുറപ്പിക്കാനെത്തുമെന്നുമുള്ള സൂചനയും അദ്ദേഹം നല്‍കി. ‘ബിഹാർ ആദ്യം, ബിഹാരി ആദ്യം’-അതാണ് എന്റെ കാഴ്ചപ്പാട്. വികസിത സംസ്ഥാനങ്ങള്‍ക്ക് തുല്യമായി ബിഹാറിനെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഡല്‍ഹിയില്‍ കഴിയുന്ന എനിക്ക് ആ ലക്ഷ്യം കൈവരിക്കാൻ സഹായികരമാകില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ബിഹാറിലേക്ക് ഉടൻ മടങ്ങാനുള്ള ആഗ്രഹം പാർട്ടിയെ അറിയിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാർട്ടി ശക്തിപ്പെടുത്താൻ സഹായിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറില്‍ ഹോംഗാർഡ് റിക്രൂട്ട്മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലൻസില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിക്ക് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിഹാറിലെ ഗയ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഹോംഗാർഡ് റിക്രൂട്ട്മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തതയാണ് വിവരം.