കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അണിചേരുക : കേരള എന്‍ജിഒ യൂണിയൻ 62-ാം കോട്ടയം ജില്ലാ സമ്മേളനം: ടി. ഷാജിജില്ലാ പ്രസിഡന്റ് : കെ ആർ അനിൽകുമാർ ജില്ലാ സെക്രട്ടറി

കോട്ടയം: കേരള എൻജിഒ യൂണിയൻ 62 -ാം കോട്ടയം ജില്ലാ സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആരംഭിച്ചു. സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

Advertisements

കെ ആർ അനിൽകുമാർ ജില്ലാ സെക്രട്ടറി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി. ഷാജിജില്ലാ പ്രസിഡന്റ്

എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ ബിനു എബ്രഹാം, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. കേശവൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി സി അജിത് കുമാർ കൃതജ്ഞത രേഖപ്പെടുത്തി,എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ്‌ കെ.പി സുനിൽകുമാർ സന്നിഹിതനായിരുന്നു.

സമ്മേളനത്തിൽ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. കെ വസന്ത സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാവിലെ 9.00 ന് പ്രസിഡന്റ് ടി ഷാജി പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ പ്രവര്‍ത്തന റിപ്പോർട്ടും ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ജാസ്മിൻ സി എ (വൈക്കം), സന്തോഷ് കുമാർ ടി. പി (മീനച്ചിൽ), സജീന പി എസ് (കാഞ്ഞിരപ്പള്ളി), സിന്ധു വി (ചങ്ങനാശ്ശേരി), സുനിൽകുമാർ പി ചെല്ലപ്പൻ (പാമ്പാടി), അഞ്ജന പി എൻ . (ആർപ്പൂക്കര- ഏറ്റുമാനൂർ), ജയേഷ് ശർമ (ടൗൺ),
സോണിയ വർഗീസ് (സിവിൽ സ്റ്റേഷൻ ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി നൽകി.

സമ്മേളനം പുതിയ ഭാരവാഹികളായി
ടി. ഷാജി
(ജില്ലാ പ്രസിഡന്റ്), കെ ആർ അനിൽകുമാർ (ജില്ലാ സെക്രട്ടറി), വി.വി. വിമൽകുമാർ (ജില്ലാ ട്രഷറര്‍), അനൂപ് എസ്‌, എം.എഥൽ(വൈസ് പ്രസിഡന്റുമാര്‍), വി സി അജിത് കുമാർ, ഷാവോ സിയാങ് (ജോയിന്റ് സെക്രട്ടറിമാര്‍),
സന്തോഷ് കെ കുമാർ ,വി കെ വിപിനന്‍, കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌,
ജി സന്തോഷ്‌ കുമാർ, കെ കെ പ്രദീപ്‌, ,എം ജി ജയ്മോൻ, സിസിലി കുരുവിള , ബിലാൽ കെ റാം, ലീന .പി . കുര്യൻ.(ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ)
ലക്ഷ്മി മോഹൻ എം ,രാജേഷ് കുമാർ പി പി, കെ ജി അഭിലാഷ്, മനേഷ് ജോൺ, സരിത ദാസ്, കെ ടി അഭിലാഷ്, സുനിൽ കുമാർ പി എം, ജോമോൻ കെ ജെ, പ്രജിത പി പി, കൃഷ്ണദാസ് വി വി, അലക്സ്‌ പി പാപ്പച്ചൻ, പ്രമോദ് എം ആർ, പ്രദീപ് പി നായർ,രാജേഷ് എ ബി, യാസിർ ഷെരിഫ്, കെ സി പ്രകാശ്‌ കുമാർ, വിന്നി ഇ വാര്യർ, രതീഷ് എസ്‌, റഫീഖ് പാണംപറമ്പിൽ, അഖിൽ മോൻ ആർ, ബിനു വർഗീസ്, സജീവ് കുമാർ എൻ എസ് , രഞ്ജിദാസ് രവി, റെജിമോൻ പി ആർ , ആശാ മോൾ കെ ആർ, സുനിൽകുമാർ പി ആർ (ജില്ലാകമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles