കവിയൂർ: കേന്ദ്ര ഗവൺമെന്റ് തൊഴിലുറപ്പ് പദ്ധതിക്ക് ബഡ്ജറ്റിൽ തുക വെട്ടികുറച്ചതിൽ കവിയൂരിൽ പ്രതിഷേധ സമരം നടത്തി. എൻ ആർ ഇ ജി ഡബ്ള്യു എഫ് ജില്ലാ ജോയിൻ സെക്രട്ടറി പി എസ് റെജി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഉഷ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ രാധാമണി രാജൻ, തുളസമ്മ വിശ്വനാഥൻ, കവിയൂർ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ, മഞ്ജു രാമചന്ദ്രൻ, അംബികാ പ്രഭാകരൻ, എന്നിവർ സംസാരിച്ചു.
Advertisements