സുരേഷ് ഗോപിയുടെ ഓഫിസിന് നേരെയുള്ള സിപിഎം ആക്രമണം; കോട്ടയം നഗരത്തിൽ ബിജെപി പ്രതിഷേധപ്രകടനം നടത്തി

കോട്ടയം: കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്‌ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രതിഷേധപ്രകടനം നടത്തി.
തൃശ്ശൂർ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ ആ വികസനത്തെ അട്ടിമറിയിക്കാൻ എൽഡിഎഫ് യുഡിഎഫ് കക്ഷികൾ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് ജനാധിപത്യ
വിശ്വാസികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിഷോധയോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജന:സെക്രട്ടറി എസ് രതീഷ് അഭിപ്രായപ്പെട്ടു.

Advertisements

കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി മുകേഷ് അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി ലാൽ കൃഷ്ണ, മേഖലാ വൈ: പ്രസിഡന്റ് ടി.എൻ ഹരികുമാർ,സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം, ന്യൂനപക്ഷമേർച്ച സംസ്ഥാന സെക്രട്ടറി ആൻസി സ്റ്റീഫൻ ,ജില്ലാ വൈ:പ്രസിഡന്റ് അരുൺ മൂലേടം , ഡോ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ സെക്രട്ടറി സിന്ധു അജിത്ത്, മണ്ഡലം ജന:സെക്രട്ടറിമാരായ കെ ശങ്കരൻ, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles