സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ മാർച്ച് 24 ന് സംസ്ഥാന പണിമുടക്ക്; സെൻട്രൽ ബാങ്ക് കോട്ടയം ശാഖയുടെ മുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി 

കോട്ടയം : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, അന്യായമായ സസ്പെൻഷൻ പിൻവലിക്കുക, നേതാക്കൾക്കെതിരെയുള്ള വ്യാജ പോലീസ് പരാതികൾ പിൻവലിക്കുക, വനിതാ ജീവനക്കാരോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ച് 24ന് സംസ്ഥാന വ്യാപകമായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാർ പണിമുടക്കുകയാണ്. 

Advertisements

പണിമുടക്കിനോടനുബന്ധിച്ച് വൈകീട്ട് 5.30ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിനു മുമ്പിൽ എ കെ ബി ഇ എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടന്നു. ഡ ബ്യു സി സി കോട്ടയം ജില്ലാ ചെയർമാൻ പി.എസ് രവീന്ദ്രനാഥ് പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു.  എ കെ ബി ഇ എഫ് ജില്ലാ ചെയർമാൻ സന്തോഷ്‌ സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ് , ജോയിന്റ് സെക്രട്ടറി അഖിൽ ദിനേശ്, കേന്ദ്ര കമ്മിറ്റി അംഗം സിറിയക് കാട്ടുവള്ളിൽ, സി ബി ഇ യു സംസ്ഥാന കമ്മിറ്റി അംഗം സച്ചിൻ കെ.എ,  എ.കെ ബി ജ എഫ് ജില്ലാ ട്രഷറർഹൃഷികേശ് എ എസ് തുടങ്ങിയവർ സംസാരിച്ചു. പണിമുടക്കിന് മുന്നോടിയായി മാർച്ച്‌ 23ന് പ്രതിഷേധ പ്രകടനവും, മാർച്ച്‌ 24ന് ജില്ലാ ആസ്ഥാനത്തു പ്രതിഷേധ ധർണ്ണയും സംഘടിപ്പിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.