ചങ്ങനാശേരി കുതിരപ്പടി ശ്രീലത വധക്കേസ് ; പ്രതിയ്ക്ക് ജീവപര്യന്തവും 14 വർഷം കഠിന തടവും 

കോട്ടയം : ചങ്ങനാശേരി കുതിരപ്പടി ശ്രീലത വധക്കേസ് പ്രതിയ്ക്ക് ജീവപര്യന്തവും 14 വർഷം കഠിന തടവും. ചെത്തിപ്പുഴ കൂനന്താനം തൈപ്പറമ്പിൽ മോനപ്പന്റെ വീട്ടിൽ താമസിച്ചിരുന്ന മാടപ്പള്ളി ചൂരക്കുറ്റി ഭാഗത്ത് പാണാറ്റിൽ നിബിൻ ജോസഫിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ. നാസറാണ് വിധി പ്രഖ്യാപിച്ചത്. മാല വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു.  ഇന്ത്യൻ ശിക്ഷാ നിയമം 32 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഐപിസി 397 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും 5000 രൂപയും , ഐപിസി 449 വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഐപിസി 201 വകുപ്പ് പ്രകാരം രണ്ടുവർഷം കഠിനതടവും 5000 രൂപ പിഴയും ഐപിസി 341 പ്രകാരം ഒരു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Advertisements

2016 നവംബർ 11 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിധവയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന ശ്രീലതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുജറാത്തിൽ അധ്യാപികയായിരുന്ന ശ്രീലത അവധിയ്ക്ക്  നാട്ടിൽ എത്തുകയായിരുന്നു. ചങ്ങനാശേരി എസ് ഐ ആയിരുന്ന സിബി തോമസ് രജിസ്റ്റർ ചെയ്ത  കേസിൽ നിലവിൽ പത്തനംതിട്ട എസ്പിയായ ഡി വൈ എസ് പി വി.അജിത്താണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ചങ്ങനാശേരി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബിനു വർഗീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയായ നിബിനും ഒപ്പം സഹായിയായി ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ശ്രീലതയെ കമ്പിപടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവരുടെ കഴുത്തിൽ കിടന്ന് സ്വർണമാല മോഷ്ടിച്ച് ഞാലിയാകുഴിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തി. പ്രതി കൊലപാതകത്തിൽ ഉപയോഗിച്ച ഇരുമ്പ് വടിയും സ്വർണമാലയും പോലീസ് കണ്ടെടുത്തു. മാല വിൽക്കാൻ സഹായിച്ച രണ്ടാം പ്രതിയായ റെജി ജോണിന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ ജുവലയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ വിചാരണ നടപടികൾ നടക്കുകയാണ്. 39 സാക്ഷികളെയാണ് കോടതി മുമ്പാകെ പ്രോസിക്യൂഷൻ ഹാജരാക്കിയത്. സൈബർ ഫോറൻസിക് റിപ്പോർട്ട് , ഫോറൻസിക് സയൻസ് ലാബോറട്ടറി റിപ്പോർട്ട്, ഫിംഗർ പ്രിൻറ് റിപ്പോർട്ട് എന്നിവ അടക്കം 60 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജെ. ജിതേഷ് , അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ട് സിറിൽ തോമസ് എന്നിവർ കോടതിയിൽ ഹാജരായി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.