ചങ്ങനാശേരി തൃക്കൊടിത്താനം ഡീലക്സ്‌ പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : മരിച്ചത് മാമ്മൂട് സ്വദേശിയായ യുവാവ്

ചങ്ങനാശേരി : തൃക്കൊടിത്താനം ഡീലക്സ് പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി മാമ്മൂട് നടയ്ക്കൽ പാടം മണലിൽ ഹൗസിൽ റോൺ ജോൺസൺ (18 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ ചങ്ങനാശേരി ഡീലക്സ് പടിയിലായിരുന്നു അപകടം. കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

Advertisements

കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നെത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും , ഓടിച്ചിരുന്ന യുവാവും ബസിനടിയിലേയ്ക്ക് കയറി പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ പുറത്ത് എടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ കേസ് എടുത്ത തൃക്കൊടിത്താനം പൊലീസ് , ബസ് പിടിച്ചെടുത്തു. പൂർണമായും ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുലർച്ചെ തിരക്കില്ലാത്ത റോഡിലെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Hot Topics

Related Articles