ചങ്ങനാശേരി: വീട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനം സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം.തൃക്കൊടിത്താനം മഹാക്ഷേത്ര കുളത്തിന് സമീപം താമസിക്കുന്ന ചന്ദ്രത്തില്‍ ഗോപകുമാറിന്‍റെ കാറാണ് അടിച്ചുതകര്‍ത്തത്. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ ഗോപകുമാറും കുടുംബവും പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. വീടിന് സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റിലെ ബള്‍ബ് തകര്‍ത്തശേഷമാണ് കാര്‍ അടിച്ചുതകര്‍ത്തത്.തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് സമീപവീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
Advertisements