ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി; നടപടി സംഘടനാ വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ

കോട്ടയം : ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. മുൻ ചങ്ങനാശേരി നഗരസഭ അധ്യക്ഷനും ഡി സി സി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഇദ്ദേഹത്തെ കെപിസിസി സസ്പെൻഡ് ചെയ്തു. യുഡിഎഫ് യോഗം അലങ്കോലപ്പെടുത്തി, കെപിസിസി ജന സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടങ്ങിയ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.