ചങ്ങനാശേരി : നിയോജകമണ്ഡലത്തിലെ മാടപ്പള്ളി, ചങ്ങനാശേരി ടൗൺ ഈസ്റ്റ്, ടൗൺ വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയ നടപടി കെപിസിസി റദ്ദാക്കി. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ മൂന്ന് മണ്ഡലം പ്രസിഡന്റുമാരെ കൂടിയാലോചനകളില്ലാതെ തിരഞ്ഞെടുപ്പിനു ശേഷം മാറ്റിയതിൽ വയനാട്ടിൽ ചേർന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി വി മർശനം ഉന്നയിച്ചിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ വലിയ വെല്ലുവിളി നേരിട്ട കൊടിക്കുന്നിലിനു ജയം ഉറപ്പാക്കിയതു ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ലീഡ് കൊ ണ്ടാണ്. കുടിയാലോചനകളില്ലാതെ എടുത്ത നടപടിയെ കൊടിക്കുന്നിൽ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശിച്ചു.
മുതിർന്ന നേതാക്കളും കൊടിക്കുന്നിലിനെ പിന്താങ്ങി. എംപിയുടെ വിമർശനത്തെ അംഗീകരിച്ച യോഗം സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരും ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പു നൽകുകയും ശാസിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ബാബു കുരീത (മാടപ്പള്ളി), മു ഹമ്മദ് സിയാദ് (ചങ്ങനാശേരി ടൗൺ ഈസ്റ്റ്), തോമസ് അക്കര (ടൗൺ വെസ്റ്റ്) എന്നിവ രെയാണു മാറ്റിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മു ന്നോടിയായി നടന്ന പുനഃസംഘ ടനയിൽ കൊടിക്കുന്നിലിനോട് ആലോചിക്കാതെയാണു മണ്ഡലം പ്രസിഡന്റുമാരെ മാറ്റി പകരം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചത്. ഇതു തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നു കൊടിക്കുന്നിലും മുതിർ ന്ന കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീക രിച്ച കെപിസിസി മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയ നടപടി മരവിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരവിപ്പിച്ച ഉത്തരവു പിൻവലിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ നടപടി ഉണ്ടായത്.