ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം: കൊലപാതകത്തിന്റെ കാരണം ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം; കൊലക്കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിന്റെ മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട നിലയിൽ കാണപ്പെട്ട കേസ്സിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പുളിമൂട്ടിൽ വീട്ടിൽ ബൈജു മകൻ വിപിൻ ബൈജു(24) വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പരുത്തൂപ്പറമ്പിൽ വീട്ടിൽ ബാബു മാത്യു മകൻ ബിനോയി മാത്യു (27), വിജയപുരം ചെമ്മരപ്പള്ളി ഭാഗത്ത് പൂശാലിൽ വീട്ടിൽ സണ്ണി മകൻ വരുൺ പി.സണ്ണി (29)എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി എ.സി റോഡിൽ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാർ എന്നയാൾ വാടകയ്‌ക്കെടുത്തു താമസിച്ചു വരുന്ന വീടിനുളളിൽ വച്ചാണ് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയിൽ വീട്ടിൽ പുരുഷൻ മകൻ ബിന്ദുമോൻ കൊല ചെയ്യപ്പെട്ടത്.

Advertisements

ബിന്ദുമോനെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്ത മൂടിയ ഭാഗം പോലീസ് പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി എ.സി.റോഡിൽ പൂവംകടത്ത് ഭാഗത്ത് അഖിൽ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന (ആലപ്പുഴ,കോമളപുരം അയ്യങ്കാളി ജങ്ങ്ഷൻ ഭാഗത്ത് മറ്റത്തിൽവീട്ടിൽ) പൊന്നപ്പൻ മകൻ മുത്തുകുമാർ(53) എന്നയാളെ ആലപ്പുഴയിൽ നിന്നും പിടികൂടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നുള്ള അന്വേഷണത്തിൽ നിന്നും മുത്തുകുമാർ ഒറ്റക്കല്ല കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും കൂട്ടുപ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതികൾ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നു കളഞ്ഞതായി മനസ്സിലാക്കുകയും, ജില്ലാ പോലീസ് മേധാവി അന്വേഷണസംഘത്തെ ചെറു സംഘങ്ങളാക്കി തിരിച്ച് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കോയമ്പത്തൂർ ഉണ്ടെന്ന് മനസ്സിലാക്കുകയും പ്രതികളായ വിപിൻ ബൈജു, ബിനോയ് മാത്യു എന്നിവരെ കോയമ്പത്തൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.

പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തതിനാണ് വരുൺ.പി.സണ്ണിയെ കോട്ടയത്ത് നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നുളള സംശയത്തെ തുടർന്ന് വിരോധത്തിലായ മുത്തുകുമാർ, നാളുകളായി ബിന്ദുമോനെ കൊലപ്പെടുത്തുന്നതിനുളള ആസൂത്രണത്തിലായിരുന്നു. സംഭവ ദിവസം ബിന്ദുമോനെ വിളചു വരുത്തിയ പ്രതികൾ ഒന്നിച്ചരുന്ന് മദ്യപിച്ച ശേഷം ബിന്ദുമോനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്‌റുമോർട്ടം പരിശോധനയിൽ ബിന്ദുമോന്റെ വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുളളതായും കഴുത്ത് ഞെരിച്ച് പ്രതികൾ മരണം ഉറപ്പാക്കിയതായും തെളിഞ്ഞിട്ടുണ്ട്.

ചങ്ങനാശ്ശേരി ഡി.വൈ.എസ്സ്.പി. സി.ജി സനിൽകുമാർ, ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗ്ഗീസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്ത് , എസ്.ഐ. മാരായ ജയകൃഷ്ണൻ,ആനന്ദകുട്ടൻ, എ. എസ്.ഐ. മാരായ പ്രസാദ്.ആർ.നായർ, ഷിനോജ്, സിജു.കെ.സൈമൺ, ജീമോൻ മാത്യു, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ ആന്റണി.പി.ഇ, അജേഷ് കുമാർ, മുഹമ്മദ് ഷാം, അതുൽ.കെ.മുരളി, ഉണ്ണികൃഷ്ണൻ, സതീഷ്, സലമോൻ, മണികണ്ഠൻ, സന്തോഷ്, അനീഷ് കെ ജോൺ, സെൽവരാജ്, ലൂയിസ് പോൾ, പ്രതീഷ് രാജ്, ശ്യാം , വിപിൻ , അജിത്ത്, ഉണ്ണികൃഷ്ണൻ നായർഎന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.