കോട്ടയം: ചങ്ങനാശേരി – വാഴൂർ റോഡിൽ
ജനങ്ങളുടെ ജീവനു ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് യൂത്ത് കോൺഗ്രസ് നിവേദനം. മന്ത്രി പി.എ മുഹമ്മദ് റിയാസിന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കൂട്ടംമ്പേരൂറിന്റ് നേതൃത്വത്തിലാണ് പരാതി നൽകിയത്. ചങ്ങനാശേരി വാഴൂർ റോഡിൽ മാടപ്പള്ളി പഞ്ചാടയത്തിൽ പെരുമ്പനച്ചി കോ ഓപ്പറേറ്റീവ് ബാങ്കിനു സമീപം നിൽക്കുന്ന പാഴ് മരമാണ് സമീപത്തെ വീടുകൾക്കും റോഡിലൂടെയുള്ള യാത്രക്കാർക്കും ഭീഷണിയാകുന്നത്.
മഴ സമയത്ത് വീടിനുള്ളിൽ കിടന്നുറങ്ങാൻ പോലും ആളുകൾ ഭയപ്പെടുകയാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ ഈ കുടുംബങ്ങൾ കനത്ത ഭീതിയിലാണ് കഴിയുന്നത്. നേരത്തെ തന്നെ ഈ മരം ഉയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി ചങ്ങനാശേരിയിലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയൊന്നും എടുക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് പരാതിയിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ വാഴൂർ റോഡിൽ പെരുമ്പനച്ചി പെട്രോൾ പമ്പിന് സമീപം, മാമ്മൂട് കുര്യച്ചൻപടി, പൂവത്തുംമ്മൂട്, വേരൂർ എസ്റ്റേറ്റ് പടി, പാറേപ്പള്ളിയ്ക്കും എസ്ബി സ്‌കൂളിനും ഇടയിലുള്ള ഭാഗം എന്നിവിടങ്ങളിൽ എല്ലാം സമാന രീതിയിൽ മരങ്ങൾ ഭീഷണിയായി നിലനിൽക്കുകയാണ.് ഒരു മാസം മുൻപ് പെരുമ്പനച്ചി പെട്രോൾ പമ്പിന് സമീപം മരം റോഡിലേയ്ക്ക് ഒടിഞ്ഞു വീണ് യാത്രക്കാരന് പരിക്കേറ്റതായും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇതു സംബന്ധിച്ചു ചങ്ങനാശേരി ലീഗൽ സർവീസ് അതോറ്റിയിലും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.