കോട്ടയം : ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു. രാത്രി 12 മണിക്കു ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. തിടപ്പള്ളി തുറന്ന് വെട്ടുകത്തി എടുത്താണ് മോഷണം നടത്തിയത്.
Advertisements
ക്ഷേത്രം തുറക്കാൻ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം കമ്മറ്റിയെ അറിയിച്ചത്. തുടർന്ന് വിവരം അറിയിച്ചതോടെ ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. സി.സി ടിവി ക്യാമറ പരിശോധിച്ചു. സമീപകാലത്ത് ഭണ്ഡാരം തുറന്നിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല.