കോട്ടയം: കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ തെള്ളകം ചൈത്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മീഡിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വിഭാഗം പ്രത്യേക പുരസ്ക്കാരത്തിന് ജാഗ്രത ന്യൂസ് ലൈവിനെ തിരഞ്ഞെടുത്തു.
ന്യൂസ് റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ മലയാള മനോരമ കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ജി രഞ്ജിത്തും ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മംഗളം ഡെയിലി ചീഫ് ഫോട്ടോഗ്രാഫര്‍ ജി. വിപിന്‍ കുമാറും വീഡിയോഗ്രാഫി വിഭാഗത്തില്‍ 24 ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടറും ബ്യൂറോ ചീഫുമായ റ്റോബി ജോണ്‍സനും ശ്രാവ്യ വിഭാഗത്തില്‍ റോഡിയോ മംഗളം 91.2 ഉം പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഓരോ വിഭാഗത്തിലും 10001 (പതിനായിരത്തി ഒന്ന്) രൂപയും മൊമന്റോയും അടങ്ങുന്നതാണ് പുരസ്ക്കാരം. കൂടാതെ ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക പുരസ്ക്കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫും, ജനയുഗം കോട്ടയം ബ്യൂറോ ചീഫ് സരിത കൃഷ്ണനും, മാധ്യമം ഡെയിലി റിപ്പോര്‍ട്ടര്‍ രാഗി എസ്. നാരായണനും, ദേശാഭിമാനി കോട്ടയം റിപ്പോര്‍ട്ടര്‍ ധനേഷ് ഓമനക്കുട്ടനും ഫോട്ടോഗ്രാഫി വിഭാഗം പ്രത്യേക പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റെസല്‍ ഷാഹുല്‍, മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇ.വി രാഗേഷ്, മലയാള മനോരമ കോട്ടയം ഫോട്ടോഗ്രാഫര്‍ ജിന്‍സ് മൈക്കിള്‍, ദീപിക കോട്ടയം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ജോണ്‍ മാത്യു, കേരള കൗമദി ഫോട്ടോഗ്രാഫര്‍ സെബിന് ജോര്‍ജ്ജ് എന്നിവരും വീഡിയോഗ്രാഫി വിഭാഗം പ്രത്യേക പുരസ്ക്കാരത്തിന് മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ ഷിനോജ് എസ്.റ്റിയും എസിവി ന്യൂസ് കോട്ടയം ന്യൂസ് റിപ്പോര്‍ട്ടര്‍ സുമി സുലൈമാനും ഐ ഫോര്‍ യു റിപ്പോര്‍ട്ടര്‍ അജേഷ് ജോണും സ്റ്റാര്‍വിഷന്‍ ന്യൂസ് എഡിറ്റര്‍ എന്‍. സ്ഥിതപ്രജ്ഞനും ക്നാനായ വോയിസ് ആന്റ് കെ.വി ടിവി മാനേജിംഗ് ഡയറക്ടര്‍ റ്റിജു കണ്ണംമ്പള്ളിയും ശ്രാവ്യ വിഭാഗം പ്രത്യേകം പുരസ്ക്കാരത്തിന് റേഡിയോ മീഡിയ വില്ലേജ് 90.8 എഫ്.എം പ്രോഗ്രാം ഹെഡ് വിപിന്‍ രാജ് കെ യും ഓണ്‍ലൈന്‍ വിഭാഗം പ്രത്യേക പുരസ്ക്കാരത്തിന് ജാഗ്രത ന്യൂസ് ലൈവ് കോട്ടയവും അദിത്യ സ്പോട്ട് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ പി.കെ അജീഷും ഇ.ടിവി ഭാരത് റിപ്പോര്‍ട്ടര്‍ കെ.എസ് സുരേഷും തെരഞ്ഞെടുക്കപ്പെട്ടു.



നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുരസ്ക്കാര സമര്‍പ്പണം മാര്‍ച്ച് ഒന്നാം തീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. പുരസ്ക്കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, തോമസ് ചാഴികാടന് എക്സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്. എം.എല്‍.എ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.