കോട്ടയം: ഒരൊറ്റ ഫോൺ കോളിൽ നല്ല ഫ്രഷ് മീൻ വീട്ടിലെത്തിക്കുന്ന വമ്പൻ ഓഫറുമായി ചാകര ഫിഷ് ഹബ് ഇന്ന് മുതൽ കോട്ടയം മണിപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും. മണിപ്പുഴയിൽ റെയിൽവേ മേൽപ്പാലത്തിനു സമീപത്തായാണ് ചാകര ഫിഷ് ഹബ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇതേ ദിവസം ചാകര ഫിഷ് ഹബിൽ എത്തുന്നവരിൽ നിന്നും ഓരോ മണിക്കൂറിലും നറക്കെടുപ്പ് നടത്തി സ്വർണനാണയം സമ്മാനമായി നൽകും. ഇത് കൂടാതെ ഷോപ്പിന്റെ അഞ്ചു കിലോമീറ്റർ പരിധിയിലുള്ളവർക്ക് മീൻ ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 ന് കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ചാകര ഫിഷ് ഹബ് ഉദ്ഘാടനം ചെയ്യും. നഗരസഭ അംഗം ഷീനാ ബിനു ആദ്യ വിൽപ്പന നിർവഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ ഏറ്റുവാങ്ങും. കടപ്പുറത്തു നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിച്ച് യാതൊരുവിധ കെമിക്കലുകളും ചേരാതെ ആധുനിക രീതിയിൽ ശുചിയാക്കി നുറുക്കി പാകം ചെയ്യാവുന്ന വിധത്തിലാണ് ചാകരയിൽ നിന്നും മീൻ നിങ്ങളുടെ വീടുകളിലേയ്ക്ക് എത്തിച്ചു നൽകുന്നത്. കടയിൽ നിന്നു നേരിട്ടും ബുക്കിംങിലൂടെയും മീൻ വാങ്ങാവുന്നതാണ്. നീണ്ടൂരിലും, കറുകച്ചാലിലും, കുറുപ്പന്തറയിലും, പനമ്പാലത്തും, കഞ്ഞിക്കുഴിയിലും, കുറവിലങ്ങാട്ടും, ഈരാറ്റുപേട്ടയിലും ചാകരയ്ക്ക് ബ്രാഞ്ചുകളുണ്ട്. ഫോൺ – 6262838309.