തൃശൂർ: ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. ‘ദേവസിയും ഭാര്യ അല്‍ഫോണ്‍സയും കുറെ നാളുകളായി കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ അല്‍ഫോൻസ താമസിക്കുന്ന വീട്ടില്‍ എത്തിയ ദേവസ്സി അല്‍ഫോൻസയെ ചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.തലയ്ക്ക് സാരമായ പരിക്കറ്റേ അല്‍ഫോണ്‍സയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. പണം ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Advertisements