ചാന്നാനിക്കാട്: ചാന്നാനിക്കാട് വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പാണ്ഡവർകുളം വയോജന വേദി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ഔഷധക്കഞ്ഞി വിതരണവും നടത്തി. വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഔഷധ കഞ്ഞി വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർമാരായ എൻ. കെ. കേശവൻ, ഡോ. ലിജി വിജയകുമാർ വായോജവേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭുവനേശ്വരിയമ്മ, ട്രഷറർ പി. പി. നാണപ്പൻ, രാജൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ കർക്കിടക മാസത്തിലെ ചികിത്സയുടെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്‌ടീഷണർ അസോസിയേഷന്റെ (പി.എ.എം.പി.എ) സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. രാമാനുജൻ നായർ ക്ലാസ്സെടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോ. രാമാനുജൻ നായർ, ഡോ. വി. വി. ഗോപാല കൃഷ്ണൻ എന്നിവർ നേതൃ ത്വം നൽകി.