സി.ബി.എല്ലും കോട്ടയം മത്സരവള്ളംകളിയും ശനിയാഴ്ച താഴത്തങ്ങാടിയിൽ : ചാമ്പ്യൻസ് ബോട്ട് ലീഗ് സീസണിന് ശനിയാഴ്ച താഴത്തങ്ങാടിയിൽ തുടക്കമാകും ; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

കോട്ടയം: ചാമ്പ്യൻസ് ബോട്ട് ലീഗ് സീസണിന്റെ ഉദ്ഘാടനമത്സരവും കോട്ടയം മത്സരവള്ളംകളിയും ശനിയാഴ്ച നവംബർ 16 ന് താഴത്തങ്ങാടിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കളക്ടറും സി.ബി.എൽ. ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ പതാക ഉയർത്തും. ചുണ്ടൻ വള്ളങ്ങളുടെ മാസ്ഡ്രിൽ നടക്കും. ജലഘോഷയാത്ര അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് സി.ബി.എല്ലും മത്സരവള്ളംകളിയും ഉദ്ഘാടനം ചെയ്യും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി. സ്മരണിക പ്രകാശനം നിർവഹിക്കും. മുൻ എം.പി. തോമസ് ചാഴികാടന് നൽകിയാണ് പ്രകാശനം നിർവഹിക്കുക. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിഷ്ണുരാജ് സി.ബി.എൽ. സന്ദേശം നൽകും. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി.ബി. ബിനു, മീനച്ചിലാർ-മീനന്തലയാർ നദീസംരക്ഷണ സമിതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, അസീസ് ബഡായി, ഗനരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗങ്ങളായ എം.പി. സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, ഷേബാ മാർക്കോസ്, ജിഷ ജോഷി, റ്റി.ജി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷ്‌റ തൽഹത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചൻ, ഫാ. ഗീവർഗീസ് വെട്ടിക്കുന്നേൽ, എൻ.കെ. ഷഫീക് ഫാളിൽ മന്നാനി, സുരേഷ് പരമേശ്വരൻ, സതീഷ് ബാബു, വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് സമ്മാനവിതരണം നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാറ്റുരയ്ക്കാൻ ഒൻപത് ചുണ്ടനുകൾ നെഹ്‌റുട്രോഫി ജലോത്സവത്തിൽ വിജയികളായ ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് താഴത്തങ്ങാടി സി.ബി.എല്ലിൽ മാറ്റുരയ്ക്കുക. കാരിച്ചാൽ (ടീം: പള്ളാത്തുരുത്തി പി.ബി.സി), വീയപുരം (കൈനകരി വി.ബി.സി.), നടുഭാഗം (കുമരകം കെ.ടി.ബി.സി.), നിരണം(നിരണം എൻ.ബി.സി.), തലവടി (കൈനകരി യു.ബി.സി.), പായിപ്പാട് (ആലപ്പുഴ ടൗൺ), ചമ്പക്കുളം (പുന്നമട പി.ബി.സി.), മേൽപാടം (കുമരകം കെ.ബി.സി.), ആയാപറമ്പ് വലിയദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് മത്സരിക്കുക.കോട്ടയം മത്സരവള്ളംകളിയിൽ 11 കളിവള്ളങ്ങൾ മത്സരിക്കും. തുരുത്തിത്തറ, മൂന്ന് തൈയ്ക്കൻ (ഇരുട്ടുക്കുത്തി ഒന്നാം ഗ്രേഡ് വള്ളങ്ങൾ), സെന്റ് ജോസഫ്, ജലറാണി, തുരുത്തിപ്പുറം, ദാനിയേൽ, കുറുപ്പും പറമ്പൻ, താണിയൻ (ഇരുട്ടുക്കുത്തി രണ്ടാം ഗ്രേഡ്), പി.ജി. കരീപ്പുഴ, ഏബ്രഹാം മൂന്ന് തൈയ്ക്കൻ, പുന്നത്ര പുരയ്ക്കൽ (വെപ്പ് രണ്ടാം ഗ്രേഡ്) എന്നിവയാണ് മാറ്റുരയ്ക്കുക.ഉച്ചകഴിഞ്ഞ് മൂന്നിന് കളിവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും 3.30ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും നടക്കും. 4.15ന് കളിവള്ളങ്ങളുടെ ഫൈനലും 4.40ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനലും നടക്കും.വള്ളംകളിയുടെ ഉദ്ഘാടനത്തിനു മുൻപും ഇടവേളയിലും കലാപരിപാടികൾ, ശിങ്കാരിമേളം, വാട്ടർ സ്‌പോർട്‌സ് പരിപാടികൾ എന്നിവ അരങ്ങേറും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.