തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പ്രതികരണവുമായി ഉമ്മൻചാണ്ടിയും, മകൻ ചാണ്ടി ഉമ്മനും രംഗത്ത് എത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഉമ്മൻചാണ്ടിയും, ചാണ്ടി ഉമ്മനും പ്രതികരണവുമായി രംഗത്ത് എത്തിയത്. എന്റെ കുടുംബവും പാർട്ടിയും എനിക്ക് വേണ്ട ചികിത്സ നൽകുന്നുണ്ടെന്ന് ഉമ്മൻചാണ്ടി പ്രതികരിക്കുന്നു. ഇത് കൂടാതെ ഇവിടുത്തെ മാധ്യമങ്ങളും സമൂഹവുമാണ് തന്നോടും കുടുംബത്തോടും ക്രൂരത കാട്ടുന്നത് എന്ന് ചാണ്ടി ഉമ്മൻ ആരോപിക്കുന്നു. ഒരു മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് അനുഭവിക്കുന്നത്. കേരളത്തിൽ ഒരു മകനും ഈ ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മൻ വീഡിയോ അവസാനിപ്പിക്കുന്നത്.