സിഎംഎസ് കോളേജിൽ ആവേശം വിതറാൻ ചാണ്ടി ഉമ്മൻ ഞായറാഴ്ചയെത്തും; ഞായറാഴ്ചത്തെ ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടികൾ ഇങ്ങനെ

പുതുപ്പള്ളി: തിരഞ്ഞെടുപ്പാവേശത്തിലേയ്ക്ക് ഓടിക്കയറുന്ന പുതുപ്പള്ളിയ്‌ക്കൊപ്പം പ്രചാരണ രംഗത്ത് അതിവേഗം മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. തിരഞ്ഞെുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ചാണ്ടി ഉമ്മൻ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കും. രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾക്ക് ശേഷമാവും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. രാവിലെ എട്ടരവരെ ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിൽ ഉണ്ടാകും. ഇവിടെ പ്രാർത്ഥിച്ച് പിതാവ് ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹവും, വൈദികരുടെ പ്രാർത്ഥനകളും തേടിയ ശേഷമാകും ആദ്യത്തെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

Advertisements

തുടർന്ന്, അകലക്കുന്നം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിക്കും. തുടർന്ന് കൂരോപ്പട, പാമ്പാടി, മീനടം എന്നിവിടങ്ങളിലൂടെ സന്ദർശനം നടത്തിയ ശേഷം വൈകിട്ട് അഞ്ചരയോടെ കോട്ടയം സി.എം.എസ് കോളേജിൽ സന്ദർശനം നടത്തും. വൈകിട്ട് ആറരയ്ക്ക് പുതുപ്പള്ളിയിൽ പ്രചാരണ പരിപാടികൾ സമാപിക്കും.

Hot Topics

Related Articles