ചാണ്ടി ഉമ്മനെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല : കുറിപ്പുമായി യൂത്ത് കോൺഗ്രസ് പുതുപ്പള്ളി അസബ്ലി കമ്മിറ്റി വൈസ് പ്രസിഡന്റ്

പുതുപ്പള്ളി: ചാണ്ടി ഉമ്മനെതിരെ നടക്കുന്ന സൈബർ അക്രമണത്തിൽ പ്രതിഷേധിച്ചു രംഗത്തു വരുന്നവരുടെ എണ്ണം കൂടുന്നു. കെഎസ് യു പുതുപ്പള്ളി അസബ്ലി കമ്മിറ്റി ചാണ്ടി ഉമ്മന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അജു മുണ്ടിയാക്കലാണ്.

Advertisements

അജുവിന്റെ കുറിപ്പ് വായിക്കാം
ചാണ്ടി ഉമ്മനെ വളഞ്ഞിട്ട് ആക്രമിക്കുവാനുള്ള ശ്രമം അംഗീകരിക്കാവുന്നതല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാണ്ടി ഉമ്മനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഒരുത്തരത്തിലും അംഗീകരിക്കാവുന്നതല്ല. എന്താണ് ചാണ്ടി ഉമ്മൻ ചെയ്ത കുറ്റം, മാധ്യമങ്ങളോട് തന്നെ പാലക്കാട് ചുമതല ഏൽപ്പിച്ചില്ല എന്ന് പറഞ്ഞതാണോ?
പാർട്ടി വേദികൾ ഇല്ലാത്തതുകൊണ്ടല്ലേ ചാണ്ടി ഉമ്മന് അത് മാധ്യമങ്ങളോട് പറയേണ്ടിയതായി വന്നത്.
പരിഭവം പറഞ്ഞപ്പോഴും ഒരു വാക്കുകൊണ്ട് എങ്കിലും ചാണ്ടി ഉമ്മൻ പാർട്ടി നേതൃത്വത്തെ വിമർശിച്ചില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതുമല്ല ചാണ്ടി ഉമ്മൻ കടുത്ത അവഗണന നേരിട്ടപ്പോഴും ഇലക്ഷന് സമയത്ത് നിശ്ബദത പാലിച്ചു എന്നതും മാതൃകപരമാണ്. ഇലക്ഷന് കഴിഞ്ഞശേഷവും പാർട്ടി വേദികൾ ഉണ്ടാകാതെ വന്നപ്പോൾ മാധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായി ആർക്കും വ്യക്തിപരമായി മുറിവേൽപ്പിക്കാതെ നടത്തിയ സ്റ്റേറ്റ്‌മെന്റിനു എന്തിനു ചാണ്ടി ഉമ്മനെ ഇത്രമാത്രം വേട്ടയാടുന്നു എന്ന ചോദ്യത്തിനു ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ചാണ്ടി ഉമ്മനെതിരെ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ കൃത്യമായ കേന്ദ്രങ്ങളിൽ നിന്നും കൃത്യമായ പ്ലാനിങ്ങോടു കൂടി നടക്കുന്നതാണെന്ന് അതിന്റെ സ്വഭാവത്തിൽ നിന്നും തന്നെ വ്യക്തമാണ്. ഇത് നടത്തുന്നവരുടെ ലക്ഷ്യം ചാണ്ടി ഉമ്മന്റെ ജനകീയത തകർക്കുക എന്നത് തന്നെയാണ്, ഇത്തരത്തിൽ ഒരു ശ്രമം നടത്തുന്നത് ആരാണെങ്കിലും അവർ പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരല്ല മറിച്ചു പാർട്ടിയേ തകർക്കാൻ ശ്രമിക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ആണെന്ന് പ്രവർത്തകർക്ക് മനസ്സിലാക്കാൻ അധികം താമസമില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.