138-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന് ; കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും

നൂറ്റിമുപ്പത്തെട്ടാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2024 മെയ് 20 തിങ്കൾ  രാവിലെ 9.30 മുതല്‍ 1.30 വരെ കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും. കുറുമ്പനാടം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ചു ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി  എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും  ഈ സംഗമത്തില്‍ പങ്കെടുക്കും. 

Advertisements

അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം തിരുവനന്തപുരം ലത്തിൻ കത്തോലിക്കാ  അതിരൂപത മെത്രാപ്പോലീത്ത ആർച്ചുബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും തുടർന്ന് ഹോളി ഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനവും ആർച്ചുബിഷപ് നിർവഹിക്കും.  അഭി. മാര്‍ തോമസ് തറയില്‍ മെത്രാന്‍ സ്വാഗതം ആശംസിക്കും. വി എസ് എസ് സി പ്രൊജക്ട് ഡയറക്ടർ ശ്രീ.ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ്   മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്യും.  സംസ്ഥാന ദേശീയ  അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും.  അവാര്‍ഡ് ജേതാക്കളെ പി. ആര്‍. ഒ. അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.   


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍  ജോയിൻ്റ് സെക്രട്ടറി പ്രൊഫ. പി. വി. ജറോം   പതാക ഉയര്‍ത്തും.   വികാരി ജനറാള്‍ വെരി. റവ. ഡോ. വര്‍ഗീസ് താനുമാവുങ്കല്‍ ഖുഥാആ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. വികാരി ജനറാള്‍ വെരി. റവ. ഡോ. ജയിംസ് പാലക്കല്‍ അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.   അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന  റിപ്പോര്‍ട്ട് വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അവതരിപ്പിക്കും. കുറുമ്പനാടം ഫൊറോനാ വികാരി വെരി. റവ. ഡോ. ചെറിയാൻ കറുകപ്പറമ്പില്‍  സമ്മേളന നഗർ പരിചയപ്പെടുത്തും. ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, എം എൽ ഫ് കോൺഗ്രിഗേഷൻ മദർ ജനറൽ റവ. സി. മെർലിൻ എംഎൽ എഫ്, യുവദീപ്തി ഡപ്യൂട്ടി പ്രസിഡണ്ട് കുമാരി ലിൻ്റാ ജോഷി, പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ശ്രീ. ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് മറുപടി പ്രസംഗം നടത്തും. 

അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങൾ അന്നേദിവസം നടക്കും.  പ്രഖ്യാപനങ്ങളുമായി  ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക്  ആലഞ്ചേരി നിര്‍വ്വഹിക്കും.  അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. മികച്ച ഇടവക ബുള്ളറ്റിന്‍, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്‍കും.  

അടുത്ത അതിരൂപതാദിനപ്രഖ്യാപനവും പതാക കൈമാറലും നടക്കും. ജനറല്‍ കോ-ഓഡിനേറ്റര്‍ റവ. ഫാ. ജോൺ വടക്കേക്കളം സമ്മേളനത്തിന് കൃതജ്ഞത അര്‍പ്പിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി വിപുലമായ ഗായകസംഘവും കലാപരിപാടികളും സ്‌നേഹവിരുന്നും  ക്രമീകരിച്ചിട്ടുണ്ട്. കുറുമ്പനാടം ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അല്മായ നേതാക്കളുടെയും ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.    

പരിപാടികള്‍ക്ക് വികാരി ജനറാളന്‍മാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെരി.  റവ. ഡോ. ജയിംസ് പാലക്കല്‍, വെരി.  റവ. ഡോ. വര്‍ഗീസ് താനുമാവുങ്കല്‍, ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍,  കുറുമ്പനാടം ഫൊറോനാ വികാരി വെരി. റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍,  പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിൻ്റ് സെക്രട്ടറിമാരായ പ്രൊഫ. പി. വി. ജറോം, ശ്രീ. ബിജു സെബാസ്റ്റ്യൻ,  കോഡിനേറ്റേഴ്‌സ്  റവ. ഫാ. ജോണ്‍ വടക്കേകളം, റവ. ഫാ. ജോ കിഴക്കേമുറി, റവ. ഫാ. ജോബിന്‍ ആനകല്ലുങ്കല്‍,  ശ്രീ. സോബിച്ചൻ കണ്ണമ്പള്ളി, ശ്രീ. ജോസഫ് കാരയ്ക്കാട്ടുമറ്റത്തിൽ തുടങ്ങിയവര്‍ നേത്യത്വം നല്‍കും. 

ഹോളി ഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനം 

വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചങ്ങനാശേരി അതിരൂപതയുടെ സംരംഭമാണ് ഹോളി ഫാമിലി ഫ്രട്ടേണിറ്റി. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണിത്. വലിയ കുടുംബങ്ങളെ ആത്മീയമായും സാമ്പത്തികമായും പിന്തുണയ്ക്കുക എന്ന ലക്ഷ്യമാണ് ഈ കൂട്ടായ്മയ്ക്കുള്ളത്. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് കുടുംബസ്വത്തിൽ അദ്ദേഹത്തിൻ്റെ വിഹിതമായി ലഭിച്ച 50 ലക്ഷം രൂപ തൻ്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരകമായി ഈ നിയോഗത്തിന് സമർപ്പിച്ചിരിക്കുന്നു. 2024 ഏപ്രിൽ 20 ശനിയാഴ്ച മാർ പെരുന്തോട്ടം  ഉദ്ഘാടനം ചെയ്ത ഈ കൂട്ടായ്മയുടെ ലോഗോ പ്രകാശനം അതിരൂപതാ 

ദിനത്തിൽ ആർച്ചുബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവഹിക്കും. 

ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ 

138-മത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2024 മെയ് 19 ഞായറാഴ്ച വിളംബരദിനമായി കൊണ്ടാടും. അന്നേദിവസം ഉച്ചകഴിഞ്ഞ് 1.00 മണിക്ക് എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിലെ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ്റെ കബറിടത്തിൽ നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. എടത്വാ ഫൊറാനാ വികാരി വെരി. റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ദീപശിഖ മിഷൻലീഗ് അതിരൂപതാ പ്രസിഡണ്ട് എയ്ഡൻ ഷൈജുവിന് കൈമാറും. 3.00 മണിക്ക് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലെ അഭി. ജോസഫ്  പവ്വത്തില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ നിന്നും ഛായാചിത്രപ്രയാണം ആരംഭിക്കും.   മെത്രാപ്പോലീത്തൻപള്ളി വികാരി വെരി. റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ ഛായാചിത്രം  യുവദീപ്തി – എസ്. എം. വൈ. എം അതിരൂപതാ പ്രസിഡന്റ് ശ്രീ. ജോയൽ ജോൺ റോയിക്ക് കൈമാറും.  . യുവദീപ്തി – എസ്. എം. വൈ. എം ന്റെയും മിഷന്‍ലീഗിന്റെയും നേത്യത്വത്തില്‍ വാഹനറാലിയുടെ അകമ്പടിയോടെ ദീപശിഖയും  ഛായാചിത്രവും സമ്മേളനനഗറിലേയ്ക്ക് സംവഹിക്കും. 

ഛായാചിത്ര ദീപശിഖാ പ്രയാണങ്ങള്‍ വിവിധ ഇടവകകളിലൂടെ കടന്ന് കണ്ണോട്ട ജംഗ്ഷനിൽ സംഗമിക്കും.  കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ എത്തിച്ചേരുന്ന ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക്  സ്വീകരണം നല്‍കുകയും മാര്‍ തോമസ് തറയില്‍ മെത്രാന്‍ അവ ഏറ്റുവാങ്ങുകയും  ചെയ്യും. വൈകുന്നേരം 6.00 മണിക്ക് കുറുമ്പനാടം ഫൊറോന പള്ളിയില്‍ നടക്കുന്ന സായാഹ്ന പ്രാര്‍ത്ഥനയക്ക്, വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കാര്‍മ്മികനായിരിക്കും,  മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.വികാരി ജനറാള്‍ വെരി. റവ. വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ,  ഫൊറോനാ വികാരി വെരി. റവ. ഡോ. ചെറിയാൻ കറുകപ്പറമ്പില്‍, ജനറല്‍ കോഡിനേറ്റര്‍ റവ. ഫാ. ജോൺ വടക്കേക്കളം, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍,  പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിൻ്റ് സെക്രട്ടറി ശ്രീ. ബിജു സെബാസ്റ്റ്യൻ, കുറുമ്പനാടം ഫൊറോനാപ്പള്ളി കൈക്കാരന്‍  ശ്രീ. ജോസഫ് കാരയ്ക്കാട്ടുമറ്റത്തിൽ തുടങ്ങിയവര്‍ കോട്ടയത്ത്‌ നടന്ന പത്ര sammelanathilപത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.